‘ഗൂഗിള്‍ പേ’ സേവനം ഇനി ഖത്തറിലും

0
62

അതിവേഗ ഡിജിറ്റല്‍ പണമിടപാട്​ ആപ്ലിക്കേഷനായ ‘ഗൂഗിള്‍ പേ’ സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്​താക്കള്‍ക്ക്​ ‘ഗൂഗ്​ള്‍ പേ’ ഉപയോഗിച്ച്‌​ പണവിനിമയം നടത്താമെന്ന്​ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്​ അറിയിച്ചു.

സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്​ ​​ലോകത്ത്​ ഏറെ സ്വീകാര്യത നേടിയ ഗൂഗ്​ള്‍ പേയും രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത്​.

ഇതിനു പിന്നാലെ, ഖത്തര്‍ നാഷണല്‍ ബാങ്ക്​, കൊമേഴ്​ഷ്യല്‍ ബാങ്ക്​, ദുഖാന്‍ ബാങ്ക്​, ഖത്തര്‍ ഇസ്​ലാമിക്​ ബാങ്ക്​ (ക്യൂ.ഐ.ബി) ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗ്​ള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട്​ വഴി ഉപഭോക്​താക്കള്‍ക്ക്​ ലഭ്യമാവുമെന്ന്​ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും, ഉപഭോക്​താക്കള്‍ക്ക്​ എസ്​.എം.എസ്​ സന്ദേശത്തിലൂടെയും അറിയിപ്പ്​ നല്‍കി.

​ആന്‍ഡ്രോയ്​ഡ്​ ഫോണുകളില്‍ ​േപ്ല സ്​റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്​ ചെയ്യുന്ന്​ ‘ജി പേ’ ആപ്ലി​ക്കേഷന്‍ ബാങ്ക്​ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത്​ ഉപയോഗിക്കാവുന്നതാണ്​. ഉപഭോക്​താക്കള്‍ക്ക്​ സുരക്ഷിതവും, അതിവേഗത്തിലും ഇടപാട്​ പൂര്‍ത്തിയാക്കാം എന്ന വാഗ്ദാനവുമായാണ്​ ബാങ്കുകള്‍ ഗൂഗ്​ള്‍ പേ അവതരിപ്പിക്കുന്നത്​.

​​ലോകകപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കാണികള്‍ക്ക്​ രാജ്യത്തെ പണമിടപാട്​ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ്​ ഗൂഗ്​ള്‍ പേ ഉപയോഗത്തിന്​ അനുവാദം നല്‍കിയത്​. നിലവില്‍, ആപ്പ്​ള്‍ പേ, സാംസങ്​ പേ എന്നിവക്ക്​ നേരത്തെ അനുവാദം നല്‍കിയിരുന്നു.