രാജ്യത്തെ ഏറ്റവും വേഗതയേറിയ കുട്ടി’യായി അമേരിക്കയിലെ ഡക്കോട്ട വൈറ്റിന്റെ റെക്കോർഡ്. അമേച്വർ അത്ലറ്റിക് യൂണിയൻ ജൂനിയർ ഒളിമ്ബിക്സിൽ കിരീടം നേടിയാണ് ദേശീയ റെക്കോർഡ് തകർത്ത് ഏഴ് വയസുകാരി ഡക്കോട്ടയുടെ വിജയം.
59.08 സെക്കൻഡിൽ ഓടിയാണ് ഡക്കോട്ട തന്റെ പേരിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
ഇതോടെ അമേരിക്കയിലെ ഏറ്റവും വേഗതയുള്ള കുട്ടിയായി മാറിയിരിക്കുകയാണ് ടെക്സാസിലെ ഡാളസിൽ നിന്നുള്ള ഈ ആഫ്രോ അമേരിക്കൻ പെൺകുട്ടി.