ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിൽ: മുഖ്യമന്ത്രി

0
89

ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ. കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ വർധിക്കുന്നുണ്ടെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടി നടപ്പിലാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഓൺലൈൻ റമ്മിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എ.പി അനിൽകുമാർ എംഎൽഎയാണ് സബ്മിഷൻ അവതരിപ്പിച്ചത്. ഓൺലൈൻ അതിക്രമത്തിനെതിരെ പൊലീസിനെയും ആരോഗ്യ വിദഗ്ധരെയും ഉപയോഗിച്ച് ബോധവത്കരണം നടത്തും.

ഓൺലൈൻ ഗെയിം നിരോധിക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാനുള്ള നടപടി സ്വീകരിക്കും. ലക്ഷങ്ങൾ നഷ്ടപ്പെട്ടത് മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.