ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ സംവിധാനത്തെ ആദ്യമായി പരിചയപ്പെടുത്തിയ പേടിഎം(Paytm) കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറായി വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും നിയമിച്ചു.
അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പുതിയ നിയമനം എന്ന് കമ്ബനി അറിയിച്ചു. പേയ്‌മെന്റ് ശര്‍മ്മയുടെ നിയമനത്തെ ഓഹരി ഉടമകളില്‍ 99.67 ശതമാനം പേരും പിന്തുണച്ചു
വിജയ് ശര്‍മ്മയെ കമ്ബനിയുടെ എം ഡിയായി തിരഞ്ഞെടുക്കാന്‍ കാരണം ഓഹരി ഉടമകളായ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചത് മൂലമാണെന്ന് കമ്ബനി ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലെ ഒട്ടുമിക്ക നിഫ്റ്റി കമ്ബനികളിലും മാനേജിംഗ് ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത് നോണ്‍ റൊട്ടേഷന്‍ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ സംവിധാനത്തിലൂടെ നടപ്പിലാക്കിയ വോട്ടിംഗില്‍ ശര്‍മ്മക്കനുകൂലമായി 99.67 ശതമാനം പേരും വോട്ടു ചെയ്തു.
കമ്ബനിയിലെ മറ്റെല്ലാ ജീവനക്കാര്‍ക്കും ബാധകമായ നയരീതിയില്‍ നിന്ന് വ്യത്യസ്തമായി അടുത്ത മൂന്നു വര്‍ഷത്തേക്ക് വാര്‍ഷിക ഇന്‍ക്രിമെന്റില്ലാതെയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വിപണി മൂലധനം സ്ഥിരമാകുന്നതിനനുസരിച്ച് മാത്രമേ പുതിയ പ്ലാനുകള്‍ക്കായി ജീവനക്കാരെ പ്രേരിപ്പിക്കുമെന്നും , കമ്ബനിയുടെ മുന്നോട്ടുള്ള കുതിപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ഡിജിറ്റല്‍ മേഖലയില്‍ വലിയ സാദ്ധ്യത തുറന്നു കൊടുക്കുവാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്നും വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചു.