തൊഴില്‍ അഭിമുഖത്തില്‍ വയസ് ചോദിച്ചു; 3.7 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി നൽകി ഡോമിനോസ്

0
39

തൊഴില്‍ അഭിമുഖത്തില്‍ വയസ് ചോദിച്ചതിന് നിയമപോരാട്ടവുമായി വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിനി.ഒടുവില്‍ നഷ്ടപരിഹാരം നല്‍കി പ്രമുഖ പിസ ഡെലിവറിങ്ങ് കമ്ബനി ആയ ഡോമിനോസ്. 4,250 പൗണ്ടാണ് കമ്ബനി നല്‍കിയത്. ഏകദേശം 3.7 ലക്ഷം രൂപയോളം വരുമിത്.

പിസ ഡെലിവറി ഡ്രൈവര്‍ ജോലിക്കുള്ള അഭിമുഖത്തിലാണ് യുവതിയോട് പ്രായം ചോദിച്ചത്.കൗണ്ടി ടൈറോണിലെ സ്ട്രാബേനിലെ ഡോമിനോസ് പിസ്സ ഫ്രാഞ്ചൈസിയിലെ അഭിമുഖ സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ തന്റെ പ്രായത്തെക്കുറിച്ച്‌ ചോദിച്ചതായി അയര്‍ലന്‍ഡ് സ്വദേശി ജാനിസ് വാല്‍ഷ് വ്യക്തമാക്കി. അഭിമുഖത്തില്‍ അവരെ തിരഞ്ഞെടുക്കാത്തതിന് കാരണം തിരക്കിയപ്പോഴാണ് പ്രായവും ലിംഗവുമാണ് തടസ്സമായതെന്ന് തിരിച്ചറിഞ്ഞത്.

തനിക്ക് പ്രായവിവേചനം നേരിടേണ്ടി വന്നത് വിശദീകരിച്ച്‌ വാല്‍ഷ് അധികൃതര്‍ക്ക് ഫേസ്ബുക്ക് സന്ദേശം അയച്ചു. ഇന്റര്‍വ്യൂ പാനലിസ്റ്റില്‍ ഉണ്ടായിരുന്ന ആളിന്റെ ശ്രദ്ധയില്‍ ഈ സന്ദേശം പെട്ടതിനെ തുടര്‍ന്ന് വാല്‍ഷിനെ ഫോണ്‍ ബന്ധപ്പെട്ട് ക്ഷമാപണം നടത്തി. തൊഴില്‍ അഭിമുഖത്തില്‍ പ്രായം ചോദിക്കുന്നത് തെറ്റാണ് എന്നത് തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് അയാള്‍ മറുപടി നല്‍കിയത്. പിന്നീട് നിയമപരമായി നീങ്ങുകയായിരുന്നു യുവതി.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സമത്വ കമ്മീഷന്‍ മിസ് വാല്‍ഷിന്റെ നിയമപോരാട്ടത്തെ പിന്തുണച്ചു. കമ്മീഷന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ മേരി കിറ്റ്സണ്‍ യുവതിയ്‌ക്ക്് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. പ്രായത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് കിറ്റ്‌സണ്‍ പറഞ്ഞു. സമത്വ നിയമങ്ങള്‍ വ്യവസായികളും കമ്ബനികളും പ്രധാന്യത്തോടെ കാണണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.