Saturday
10 January 2026
19.8 C
Kerala
HomeIndia13കാരിയെ ആറ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തു

13കാരിയെ ആറ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തു

13കാരിയെ ആറ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ ബക്സറിലാണ് സംഭവം.

ബക്സറില്‍ നിന്ന് പട്നയിലേക്കാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അവിടെ മുറിയില്‍ പൂട്ടിയിട്ട് നാലു ദിവസം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്, ബക്സറിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

ആഗസ്റ്റ് 16നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിലേക്ക് വേണ്ടി ഫോട്ടോകോപ്പി എടുക്കാന്‍ പോയപ്പോളാണ് കുട്ടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് കുട്ടി വിധേയമായതായി പൊലീസ് പറഞ്ഞു. കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ശിവം സിങ്, സചിന്‍ സിങ് എന്നീ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments