ലോക മുതിർന്ന പൗരദിനമായ ഓഗസ്റ്റ് 20നോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ് മഞ്ചേരി തപാൽ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസിലും സീനിയർ സിറ്റിസൺസ് സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. 60 വയസ് തികഞ്ഞ ഏതൊരാൾക്കും സ്വന്തമായോ ജീവിതപങ്കാളിക്കൊപ്പമോ സീനിയർ സിറ്റിസൺസ് സേവിങ് ആരംഭിക്കാം.
ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ രണ്ടാമത്തെ നിക്ഷേപകന് പ്രായ പരിധി ബാധകമല്ല. മുതിർന്ന പാരൻമാർക്ക് അവരുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള ആകർഷവും ഉയർന്ന പലിശ ലഭിക്കുന്നതുമായ ഒരു മികച്ച പദ്ധതിയാണിത്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള കുറഞ്ഞ സംഖ്യ ആയിരം രൂപയും കൂടിയ തുക 15 ലക്ഷവും ആണ്. അഞ്ചുവർഷമാണ് കാലാവധി. കാലാവധിക്ക് ശേഷം അപേക്ഷ പ്രകാരം മൂന്ന് വർഷം വരെ അക്കൗണ്ട് കാലാവധി നീട്ടാവുന്നതാണ്. പലിശ ത്രൈമാസികമായി നിക്ഷേപകന്റെ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നതാണ്.
ഈ പദ്ധതികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.