പുത്തൂര്‍ പഞ്ചായത്തിലെ ആയിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും

0
85

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പുത്തൂര്‍ പഞ്ചായത്തിലെ ആയിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും.

245 ലക്ഷം രൂപയാണ് പദ്ധതി പൂര്‍ത്തികരിക്കുന്നതിന് ചെലവഴിക്കുന്നത്. പുത്തൂര്‍ പഞ്ചായത്ത് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

പൊന്നൂക്കര ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് അംഗങ്ങളായ പി.എസ്. ബാബു, ജോസഫ് ടാജറ്റ്, സിനി പ്രദീപ് കുമാര്‍, കേരള ജല അതോറിറ്റി എന്‍ജിനിയര്‍ ഇ.എന്‍. സുരേന്ദ്രന്‍, പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എം.കെ. ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.