മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ മൃതദേഹംറെയില്‍പാളത്തില്‍ കണ്ടത്തി; ദുരൂഹത

0
120

മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ഒഡീഷ സ്വദേശിനി മേഖശ്രീ (30)യുടെ മൃതദേഹം ആവടി റെയില്‍പാളത്തില്‍ കണ്ടത്തി. ഇവിടെയുള്ള റെയില്‍വേ ജീവനക്കാർ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. നിലവിൽ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണതാണോ അതോ, ട്രെയിൻ തട്ടിയതാണോ എന്നുള്ള കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് എംടെക്കും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ശേഷമാണ് മേഖശ്രീ മൂന്നു മാസത്തെ ഗവേഷണത്തിനായി ചെന്നൈയില്‍ എത്തിയത്.