സർക്കാർ ജോലി വേണമെങ്കിൽ മലയാളം നിർബന്ധം; ഇല്ലെങ്കിൽ പിഎസ്‌സിയുടെ മലയാളം പരീക്ഷ പാസാകണം

0
70

സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി. മലയാളം പഠിക്കാത്തവർ സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.

10, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർക്കാണ് പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്.

40 ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസായാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ. സബോർഡിനേറ്റ് സർവീസ് റൂളിൽ ഈ വ്യവസ്ഥ കൂടി സർക്കാർ കൂട്ടിച്ചേർത്തു.