ജൻഡർ ന്യൂട്രാലിറ്റിക്കെതിരെ പി എം എ സലാം

0
62

ജൻഡർ ന്യൂട്രാലിറ്റിക്കെതിരെ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം. സ്കൂളുകളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് അപകടകരമാണെന്ന് പി എം എ സലാം.

‘ജെൻഡർ ന്യൂട്രൽ വിഷയം മതപരമല്ല, ധാർമികമായ പ്രശ്നമാണ്. ലിബറലിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിർക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂമിഫോം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾ വഴിതെറ്റും. അതിനാൽ ഇത് പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും.’- പി എം എ സലാം പറഞ്ഞു.

മത മൂല്യങ്ങൾ തകർക്കുന്നതാണു ജെൻഡർ ന്യൂട്രാലിറ്റിയെന്ന് എം കെ മുനീർ എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്ബോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണു കേസെടുക്കുന്നതെന്നും, ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും എം കെ മുനീർ പറഞ്ഞു.