ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്ബോള് സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ്: എം കെ മുനീർ

0
54

ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് കേസ് എടുക്കുന്നത് എന്തിനാണെന്ന് മുസ്ലീംലീഗ് നേതാവും എംഎൽയുമായ എം കെ മുനീർ.

ലിംഗസമത്വമെങ്കിൽ ആൺകുട്ടി മുതിർന്ന പുരുഷനുമായി ലെെംഗികമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നും എം കെ മുനീർ ചോദിക്കുന്നു.

മതമൂല്യങ്ങളെ തകർക്കുന്നതാണ് ജൻഡർ ന്യൂട്രാലിറ്റി. മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നീക്കമെന്നും മുനീർ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടന്ന കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ.

ജൻഡർ ന്യൂട്രാലിറ്റി വന്നാലൽ ആണ്കുട്ടികളൾ ദുരുപയോഗം ചെയ്യപ്പെടും. പെണ്കുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാലൽ നീതി ലഭിക്കുമോയെന്നും മുനീർ പരിഹസിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? എത്ര പീഡനങ്ങൾ പെൺകുട്ടികൾക്ക് ഉണ്ടാകുന്നുണ്ട് എന്നും ചിന്തിക്കണം. ജൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീർ പറഞ്ഞു.