Thursday
1 January 2026
26.8 C
Kerala
HomeWorldയുക്രെയിന്‍ ക്രൈമിയയിൽ സ്ഫോടനങ്ങള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട്

യുക്രെയിന്‍ ക്രൈമിയയിൽ സ്ഫോടനങ്ങള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട്

ക്രൈമിയ ഉപദ്വീപിലെ റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് സ്ഫോടനങ്ങളും യുക്രെയിന്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയയില്‍ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സാകി എയര്‍ ബേസിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി വിമാനങ്ങള്‍ നശിച്ചിരുന്നു.

യുക്രെയിന്‍ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് സ്ഫോടനങ്ങള്‍ നടത്തിയതിന്റെ സൂചനയുള്ളത്. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് പുറത്തുവിട്ടത്. ആഗസ്റ്റ് ഒമ്ബതിന് സാകി എയര്‍ബേസിലുണ്ടായ ആക്രമണത്തില്‍ റഷ്യയുടെ എഴ് യുദ്ധവിമാനങ്ങള്‍ തകരുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എയര്‍ബേസിലെ വെടിമരുന്നുകള്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നായിരുന്നു റഷ്യ അറിയിച്ചത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് യുക്രെയിന്‍ ഇതുവരെ ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച ക്രൈമിയയിലെ ഗ്വാര്‍ഡെ‌യ്‌സ്കോയിലുള്ള എയര്‍ഫീല്‍ഡിലും മെയ്‌സകീയിലെ ആയുധ ഡിപ്പോയിലും സ്ഫോടനങ്ങളുണ്ടായിരുന്നു. മെയ്‌സകീയിലെ സംഭവത്തെ അട്ടിമറി ശ്രമമെന്ന് മാത്രമാണ് റഷ്യ പ്രതികരിച്ചത്. ആരാണ് അതിന് പിന്നിലെന്ന് വ്യക്തമാക്കിയിരുന്നില്ല. അതേ സമയം, ക്രൈമിയ ആസ്ഥാനമായുള്ള റഷ്യന്‍ സൈന്യത്തിന്റെ ബ്ലാക്ക് സീ ഫ്ലീറ്റിന്റെ പുതിയ കമാന്‍ഡറായി വിക്ടര്‍ സൊകൊലൊവിനെ നിയമിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments