ഒമാനി റിയാലിൻറെ വിനിമയനിരക്ക് ഉയർന്നു

0
120

ഒമാനി റിയാലിൻറെ വിനിമയനിരക്ക് ഉയർന്നു. ഒരു റിയാലിന് 206 രൂപയിലധികമാണ് കഴിഞ്ഞ കുറെ ദിവസമായി ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്ക് ലഭിക്കുന്നത്.

അതിനാൽ അനാവശ്യ ചെലവുകൾ പരമാവധി ഒഴിവാക്കി പലരും പണം നാട്ടിലേക്ക് അയക്കുകയാണ്. ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുമായും റിയാലിൻറെ വിനിമയനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്.

ഇതോടെ ഈ രാജ്യങ്ങളിലേക്കുള്ള പണത്തിൻറെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഇതുമൂലം കുറെ ആഴ്ചകളായി സ്ഥാപനങ്ങളിൽ തിരക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു.

നാട്ടിലേക്ക് പണം അയക്കാൻ കരുതിയിരുന്നവരെല്ലാം വിനിമയനിരക്ക് റിയാലിന് 200 രൂപയിലെത്തിയപ്പോൾതന്നെ നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ അയച്ചുകഴിഞ്ഞതോടെ വിനിമയ സ്ഥാപനങ്ങളിൽ തിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ബാങ്ക് വായ്പയും മറ്റും ഉള്ളവർക്ക് വിനിമയനിരക്ക് ഉയർന്നത് വലിയ അനുഗ്രഹമായിട്ടുണ്ട്. പലരും കഴിയുന്നത്ര പണം സ്വരൂപിച്ച്‌ നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണിപ്പോൾ.