‘കുട്ടികർഷകൻ ‘ പദ്ധതിക്ക് തുടക്കം കുറിച്ച്‌ വിദ്യാർത്ഥികൾ

0
111

കുട്ടികളിൽ ശാസ്ത്രീയ കൃഷിരീതി പരിശീലിപ്പിക്കുക, പുതുതലമുറക്ക് കൃഷി ഒരു സംസ്‌ക്കാരമാക്കി മാറ്റുക എന്നീ ലക്ഷ്യത്തോടെ ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിൽ ‘കുട്ടികർഷകൻ ‘ പദ്ധതിക്ക് തുടക്കം കുറിച്ചു.

പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 220 കുട്ടികൾക്കും ടിഷ്യുകൾച്ചർ ഏത്തവാഴ തൈ സൗജന്യമായി നൽകി. ആലത്തൂർ വി.എഫ്.പി.സി.കെ വിത്ത് സംസ്‌ക്കരണ ശാലയിൽ നിന്നും നേരിട്ട് ശേഖരിച്ച പയർ, ചീര, വെണ്ട, മുളക് എന്നീ പച്ചക്കറി വിത്തുകളും കൃഷിഭവനിൽ നിന്നും ലഭിച്ച ഫലവൃഷ തൈകളും കുട്ടികൾക്ക് സൗജന്യമായി നൽകി. ആലക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ മാനേജർ ഫാ.ജോസഫ് അത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി സ്‌കൂൾ ലീഡർ അലീനക്ക് വാഴതൈ നൽകി പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ശാസ്ത്രീയ കൃഷിരീതിയെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു. ഹെഡ് മാസ്റ്റർ ഷിന്റോ ജോർജ് , പി.ആർ രമ്യ ,ബാങ്ക് ഭരണ സമതി അംഗങ്ങളായ ലിഖിൽ ജോ, ബിനോയ് ജോസഫ് , പി.റ്റി.എ പ്രസിഡന്റ് ബിൻസൺ മാത്യു, എം.പി.റ്റി.എ പ്രസിഡന്റ് റാണി പ്രവീൺ, എന്നിവർ പ്രസംഗിച്ചു.