സൗദിയിൽ ഇനി പുതിയ വിദ്യാഭാസ പദ്ധതി

0
175

സൗദിയിൽ വിദ്യാഭ്യാസ രംഗത്തിന്റെ മികവിനുള്ള 2023 -2027 കാലയളവിലേക്കുള്ള തന്ത്രപ്രധാനപദ്ധതിക്ക് വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ കമീഷൻ (ഇ.ടി.ഇ.സി) ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

വിദ്യാഭ്യാസ മേഖലയിലും പരിശീലന പദ്ധതികളിലും യോഗ്യതകൾ വിലയിരുത്തുന്നതിനും നിലവാരം പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള രാജ്യത്തെ ഔദ്യോഗിക അതോറിറ്റിയാണ് കമീഷൻ.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും സമ്ബദ്‍വ്യവസ്ഥയുടെയും ദേശീയ വികസനത്തിന്റെയും പുരോഗതിയിൽ ഗണ്യമായ പങ്കുവഹിക്കാനും അതോറിറ്റിയുടെ സേവനങ്ങൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.