Thursday
8 January 2026
32.8 C
Kerala
HomeFact Check5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര നിർത്തലാക്കിയിട്ടില്ല

5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര നിർത്തലാക്കിയിട്ടില്ല

5 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും റെയിൽവേ വ്യക്തമാക്കുന്നു. 2020 മാർച്ച് 6ലെ സർക്കുലർ പ്രകാരം 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് വേണ്ട. എന്നാൽ പ്രത്യേകം ബെർത്തോ ചെയർ കാറിൽ സീറ്റോ വേണമെങ്കിൽ പണം നൽകി ബുക്ക് ചെയ്യണം.

ഇത് സംബന്ധിച്ച നിയമം മാറ്റിയെന്ന പ്രചാരണം പരക്കെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇത് സംബന്ധിച്ച ട്വീറ്റുമായി എത്തിയിരുന്നു. റെയിൽവേ ഇനി പാവപ്പെട്ടവർക്കുള്ളതല്ലെന്നും ഗർഭിണികളിൽ നിന്ന് അധിക നിരക്ക് ഈടാക്കാത്തതു ഭാഗ്യമെന്നും പരിഹസിച്ചായിരുന്നു അഖിലേഷ് യാദവിന്റെ ട്വീറ്റ്.

RELATED ARTICLES

Most Popular

Recent Comments