16 ലിറ്റർ വിദേശ മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

0
111

ഓട്ടോറിക്ഷയിൽ അനധികൃതമായ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 16 ലിറ്റർ വിദേശ മദ്യവുമായി തുവ്വൂർ സ്വദേശികളായ നാല് യുവാക്കൾ ഇന്നലെ വൈകിട്ട് കരുവാരകുണ്ട് CI നാസർ സി കെ യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

അബ്ദുൽ സത്താർ പുന്നശ്ശേരി ഹൗസ് താണിക്കുത് തുവ്വൂർ, ഷിബു പാമ്പ്രകുളത്തിൽ വീട് പള്ളിപ്പറമ്പ് തുവ്വൂർ, ഉസ്മാൻ കോടോവിഴിക്കൽ വീട് പായിപ്പുല്ല് തുവ്വൂർ, രാജൻ മുണ്ടയിൽ വീട് പായിപ്പുല്ല് തുവ്വൂർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

SI സുജിത് മുരാരി, ASI അജിത്കുമാർ, സിപിഒ മാരായ വിജയൻ, അനിൽദേവ്, വിനീഷ്, അജേഷ്, മനു പ്രസാദ്, സ്വരൂപ്‌ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് മഞ്ചേരി കോടതിയിൽ ഹാജരാക്കി.