മധ്യപ്രദേശിൽ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി

0
65

മധ്യപ്രദേശിൽ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിർമലിനെ മൂന്ന് ദിവസം മുൻപാണ് കാണാതായത്.

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോകുമ്ബോഴാണ് കാണാതായത്. നിർമൽ കാറിൽ സഞ്ചരിക്കുമ്ബോൾ മിന്നൽ പ്രളയത്തിൽപ്പെട്ടതായാണ് സംശയം.

ഇദ്ദേഹം സഞ്ചരിച്ച കാർ തകർന്ന നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലായിരുന്നു. ഈ കാർ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃത​ദേഹം ലഭിച്ചത്.