11 ബലാത്സംഗക്കേസ് പ്രതികളുടെ മോചനം നീതിയിലുള്ള തന്റെ വിശ്വാസത്തെ ഇളക്കിമറിച്ചെന്ന് ബിൽക്കിസ് ബാനോ

0
93

11 ബലാത്സംഗക്കേസ് പ്രതികളുടെ മോചനം നീതിയിലുള്ള തന്റെ വിശ്വാസത്തെ ഇളക്കിമറിച്ചെന്ന് ബിൽക്കിസ് ബാനോ. 11 ബലാത്സംഗക്കേസ് പ്രതികളുടെ മോചന ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ബിൽക്കിസ് ബാനോ.

ഞാൻ പരമോന്നത കോടതിയെ വിശ്വസിച്ചു, ഞാൻ നീതിന്യായ വ്യവസ്ഥിതിയെ വിശ്വസിച്ചു. “എന്റെ ആഘാതങ്ങൾ തരണം ചെയ്തു ജീവിക്കാൻ പഠിക്കുകയായിരുന്നു. എന്റെ സങ്കടവും നീതിപീഢനങ്ങളിലുള്ള എന്റെ അചഞ്ചലമായ വിശ്വാസവും എനിക്ക് മാത്രമുള്ളതല്ല, നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയുള്ളതായിരുന്നു. ഇത്രയും വലുതും അന്യായവുമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ഗുജറാത്ത് സർക്കാരിനോട് ഒരു അഭ്യർത്ഥനയും ഉണ്ട്, “ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ തരൂ. എന്റെ കുടുംബവും ഞാനും സുരക്ഷിതരാണെന്ന് ഉറപ്പാക്കൂ- ബിൽക്കിസ് ബാനോ പറഞ്ഞു.

2002 മാര്‍ച്ചിലാണ് ഗുജറാത്ത് കലാപം ഉണ്ടാകുന്നത്. അതിനിടെയാണ് ആറ് മാസം ഗര്‍ഭിണിയും 21കാരിയുമായ ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. 17 പേരായിരുന്നു കേസില്‍ പ്രതിസ്ഥാനത്ത്. ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തതിന് പുറമേ അവരുടെ മൂന്ന് വയസ് പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 13 കുടുംബാംഗങ്ങളേയും പ്രതികള്‍ കൊന്നുതള്ളിയിരുന്നു.