Tuesday
30 December 2025
25.8 C
Kerala
HomeIndiaക്ഷേമപദ്ധതികളെ സൗജന്യങ്ങൾ എന്ന് വിളിക്കാനാകില്ല;സുപ്രീം കോടതിയിൽ ഡിഎംകെ

ക്ഷേമപദ്ധതികളെ സൗജന്യങ്ങൾ എന്ന് വിളിക്കാനാകില്ല;സുപ്രീം കോടതിയിൽ ഡിഎംകെ

സാമൂഹികക്രമവും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ക്ഷേമ പദ്ധതികളെ “സൗജന്യങ്ങൾ” എന്ന് വിളിക്കാനാവില്ലെന്ന് ഡിഎംകെ സുപ്രീം കോടതിയെ അറിയിച്ചു. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഡിഎംകെയെ കക്ഷിയാക്കാൻ വേണ്ടി നൽകിയ ഹർജിക്കു മറുപടിയായിട്ടാണ് സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്.

സംസ്ഥാന നിയമസഭയിൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആണ് പെറ്റീഷൻ കുറ്റപ്പെടുത്തുന്നതെങ്കിലും, നിലവിലെ നടപടികളിൽ കേന്ദ്ര സർക്കാർ പ്രതി അല്ല എന്ന് ഡിഎംകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നത് പരിശോധിക്കണമെന്നും ഡിഎംകെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

സൗജന്യങ്ങൾ നൽകി വോട്ടർമാരെ വശീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പ്രഖ്യാപനങ്ങൾ നടത്തുന്നത് തടയാൻ കഴിയില്ല എന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്നും ആം ആദ്മി പാർട്ടി സ്‌പ്രേയിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments