വിദ്യാർഥികളും കൃഷിയിലേക്ക് പദ്ധതി

0
144

വിദ്യാർഥികളും കൃഷിയിലേക്ക് എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി അജിത് കുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എം.പി ഓമന മുഖ്യാതിഥിയായി.

സംസ്ഥാന സർക്കാരിൻറെ എല്ലാവരും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ചുവട് പിടിച്ചാണ് ജില്ലാ പഞ്ചായത്ത് ജില്ലയിലെ സ്‌കുളുകളിൽ കൃഷി പദ്ധതി ആരംഭിച്ചത്. വിദ്യാർഥികളിൽ കാർഷിക അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും വളർത്തുകയാണ് ലക്ഷ്യം.

സ്‌കുളുകൾക്ക് ആവശ്യമായ പച്ചക്കറിയിൽ ഒരു ഭാഗം സ്‌കൂളിൽതന്നെ ഉത്പാദിപ്പിക്കാൻ പദ്ധതിയിലൂടെ ശ്രമിക്കും. ആദ്യ ഘട്ടം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കുളുകളിലും, രണ്ടാം ഘട്ടത്തിൽ മറ്റ് സ്‌കുളുകളിലും കൃഷി ആരംഭിക്കും. സ്‌കൂളുകൾക്ക് ആവശ്യമായ സഹായം ജില്ലാ പഞ്ചായത്ത് നൽകും.