Tuesday
30 December 2025
25.8 C
Kerala
HomeWorldചൈനയിൽ നിർമ്മിക്കുന്ന നടപടി ഘട്ടം ഘട്ടമായി കുറക്കാൻ ആപ്പിൾ

ചൈനയിൽ നിർമ്മിക്കുന്ന നടപടി ഘട്ടം ഘട്ടമായി കുറക്കാൻ ആപ്പിൾ

ആഗോള രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ചൈനയിൽ നിർമ്മിക്കുന്ന നടപടി ഘട്ടം ഘട്ടമായി കുറക്കാൻ ആപ്പിൾ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യമായി ചൈനക്ക് പുറത്തു ആപ്പിൾ വാച്ചിന്റെയും മാക്‌ബുക്കിന്റെയും ഭാഗങ്ങൾ നിർമ്മിക്കാൻ വിയറ്റ്‌നാമുമായി വിതരണക്കാർ ചർച്ചകൾ നടത്തിവരികയാണ് എന്നാണു റിപ്പോർട്ട്.

ഐഫോൺ ഉൽപ്പാദനത്തിന്റെ ഘട്ടങ്ങൾ നേരത്തെ ചൈനയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലേക്ക് ആപ്പിൾ മാറ്റിയിരുന്നു. കൂടാതെ അവിടെ ഈ വർഷം ഇന്ത്യയിൽ ഐഫോൺ 13 നും, ഐപാഡ് ടാബ്‌ലെറ്റുകളും നിർമ്മിക്കാൻ ആരംഭിച്ചു എന്നും റിപ്പോർട്ട് ഉണ്ട്.

ചൈനയിൽ നിന്ന് ഉൽപ്പാദനം കുറക്കാനും, അതുപോലെ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയായ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് നിർമ്മാണം വ്യാപിപ്പിക്കാനും ഉള്ള ദീർഘ കാല പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ചുവടു മാറ്റം എന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

RELATED ARTICLES

Most Popular

Recent Comments