ഇരുന്നൂറ് വർഷത്തെ അടിമത്വം

0
154

നമ്മുടെ 75ആം സ്വാതന്ത്യം നമ്മൾ “ആസാദി കാ അമൃത് മഹോത്സവ്” ആയിട്ട് ആഘോഷിക്കുമ്പോൾ അതിന്റെ പുറകിലുള്ള നമ്മുടെ ചരിത്രപരമായ ഇരുന്നൂറു വർഷങ്ങൾ, അടിമത്വത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നാളുകൾ നമ്മൾക്ക് ഓർമ്മിക്കാതെ വയ്യ. എന്നാൽ ഇതൊക്കെ എത്ര പേർക്കറിയാം? സ്കൂളുകളിൽ ചരിത്രത്തിന്റെ ക്ലാസ്സ്‌ ആർക്കും തന്നെ ഇഷ്ടമല്ല ഉറക്കം വരും, ബോർ അടിക്കുന്നു, ഇതൊക്കെയാണ് കാരണങ്ങൾ ഇതൊന്നും ഒരിക്കലും കുട്ടികളുടെ പ്രശ്നമല്ല ചരിത്ര ക്ലാസുകൾ പഠിപ്പിക്കുന്ന അധ്യാപകർ അതിനു പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ്. പരീക്ഷക്ക് പഠിച്ചു മാർക്ക് വാങ്ങിക്കുക എന്നതിലുപരി ആ ഇരുന്നൂറു വർഷങ്ങളുടെ ചരിത്രകഥകൾ കേൾക്കുമ്പോൾ ഭാരതീയരായ ഓരോരുത്തർക്കും ജാതി-മത-വർഗ്ഗ-ആണ്-പെണ് മന്ന്യേ ഇന്ത്യാരാജ്യത്തിന്റെ പരിപൂർണമായ അഖണ്ഡതയുടെയും ഐഖ്യത്തിന്റെയും സ്വാതന്ത്രതാ ബോധം നിഷ്കര്ഷിച്ചു നില്കുമെന്നത് ഏതൊരു ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്നതാണ്.

15 ആം നൂറ്റാണ്ടോട് കൂടി തുടങ്ങിയ കോളനിവൽക്കരണം അമേരിക്കയെയും ആഫ്രിക്കയെയും ബ്രിട്ടീഷ് കോളനിയാക്കിവാണിരുന്ന നൂറ്റാണ്ട്. അവിടെനിന്നും ലോകത്തിന്റെ പലകോണിലും യൂറോപ്പിൽ നിന്നുള്ള കോള്നിവൽക്കരണം തുടങ്ങുകയും ഫ്രഞ്ചും ഡച്ചും പോർച്ചുഗീസും അവരുടെ കോളനികൾ ഏഷ്യൻ ഭൂഖണ്ഡങ്ങളിലിലേക്കും വ്യാപിപ്പിക്കാൻ തുടങ്ങി. അങ്ങനെ വാസ്‌ഗോഡിഗാമ അറ്റ്ലാന്റിക് സമുദ്രം വഴി ആഫ്രിക്കൻ മുനമ്പു ചുറ്റി കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്ത് വരുന്നതും, കറുത്ത പൊന്നായ കുരുമുളക് കണ്ടു അതിനു വേണ്ടി കോഴിക്കോട്ടെ സാമൂതിരിയുടെ വ്യാപാരം തുടങ്ങുകയും ചെയ്തു. താമസിയാതെ പോർച്ചുഗീസിന് പുറകെ ഡച്ചും ഫ്രഞ്ചും ബ്രിട്ടിഷുകാരും ഇന്ത്യയിലേക്ക് വന്നു. എന്നാൽ ഇവരെല്ലാം വരുന്നതിനു മുമ്പേതന്നെ ഇന്ത്യ സ്വയംപര്യാപ്തതയിലും അത് പോലെ കയറ്റുമതിയുടെ ഒരു വ്യാപാര ശൃഖല തന്നെ നേടിയിരുന്നു കൂടുതലും അറബ്യയുമായിട്ടായിരുന്നു വ്യാപാരം. കൂടാതെ കുറെയധികം വ്യവസായങ്ങളും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളിലും വികസനവും തുടങ്ങിയിരുന്നു. പക്ഷേ, സ്ത്രീകൾക്കെതിരെയും സമൂഹത്തിലെ താഴെ തട്ടിലുള്ള അടിയാള വിഭാഗമായി ഉയർന്നവർ താഴ്ത്തി കെട്ടി വെച്ചിരുന്നവരുടെ അടിമത്വം എന്നിങ്ങനെ ധാരാളം സാമൂഹിക പ്രശ്നങ്ങളും ഇന്ത്യയിൽ നിലനിന്നിരുന്നു.

വ്യാപാരത്തിന് വന്നിരുന്ന ഇവർ ഇന്ത്യയുടെ സംസ്കാരത്തിലും ആചാരങ്ങളിലേക്കും കൈ കടത്തിയതോടെ പോർച്ചുഗീസ്സുകർക്ക് ഇന്ത്യയിലുള്ള നിലനിൽപ് അവതാളത്തിലാവുകയും തുടർന്ന് വന്ന ബാക്കി യൂറോപ്യൻസ് ഇതൊരവസ്സാരമാക്കി ഇന്ത്യയിൽ നിലനിൽക്കാൻ തുടങ്ങുകയും ചെയ്തു. അതിൽ ഏറ്റവും ശക്തരായത് ബ്രിട്ടീഷ് ഉം ഫ്രഞ്ചും ആയിരുന്നു. അക്കാലത്ത് ഇന്ത്യയിൽ ശക്തരായിരുന്ന മുഗൾ സാമ്രാജ്യവും അവിടുത്തെ ഭരണാധികാരിയായ ഔറംഗസേബിന്റെ മരണത്തോട് കൂടി പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ബംഗാൾ, മൈസൂർ, ഹൈദ്രബാദ്, മറത്താസ് എന്നിങ്ങനെ കുറെയേറെ നാട്ടുരാജ്യങ്ങളായി മാറുകയും അതിനെ ബ്രിട്ടീഷുകാർ മുതലെടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ അവരുടെ വ്യവസ്സായിക കമ്പനിയായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഒരു റോയൽ ചാർട്ടർ കൊടുക്കുകയും അതിൽ ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി കൊടുക്കുകയും ചെയ്തതിനെ തുടർന്ന് 1613 ൽ ആദ്യത്തെ ഫാക്ടറി ഈസ്റ്റ് ഇന്ത്യാ കമ്പനി സൂറത്തിൽ സ്ഥാപിച്ചതിൽ പിന്നെ അവർ പതിയെ ബാക്കിയുള്ള രാജ്യങ്ങളെ ഇവിടെ നിന്നു പുറത്താക്കാൻ ശ്രമിക്കുകയും അതിന്റെ ഭാഗമായി ഫ്രഞ്ച്ഉം ആയിട്ടു ഇന്ത്യക്ക് അകത്തും പുറത്തുമായി യുദ്ധങ്ങൾ നടന്നു.

1746 ൽ തുടങ്ങിയ യുദ്ധം കർണ്ണാട്ടിക് യുദ്ധങ്ങൾ ആയി അറിയപ്പെടുകയും ഫ്രഞ്ചിന്റെ ആധിപത്യം ഇന്ത്യൻ മണ്ണിൽ കുറയുകയും ചെയ്തു. ഇതിനിടയിൽ മുഗൾ രാജാവായ ഫാറൂഖ് ശിയാറിന്റെ കൈയ്യിൽ നിന്നും സൗജന്യ വ്യാപാരം നടത്താനുള്ള അനുമതിയും നേടിയെടുത്തു ഇന്ത്യയിൽ നിന്ന് ചുങ്കം കൊടുക്കാതെ കയറ്റുമതി ചെയ്യാൻ തുടങ്ങി. അങ്ങനെ ഇന്ത്യയിൽ നിന്ന് നമ്മുടെ സമ്പാദ്യങ്ങൾ പതിയെ പതിയെ കൊണ്ട് പോകാൻ തുടങ്ങി. സംഗതി കുറെ കൂടി വേണം എന്നായപ്പോൾ പതിയെ നാട്ടുരാജ്യങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ചു ഭരണം കൈയ്യിൽ കൊണ്ടുവരിക എന്നൊരു നീക്കത്തിന് ബ്രിട്ടീഷുകാർ മുതിർന്നു. അങ്ങനെ 1757 ൽ ബംഗാളിലെ നവാബും ബ്രിട്ടീഷ് ഗവർണ്ണർ റോബർട്ട് ക്ലൈവും തമ്മിൽ പ്ലാസി യുദ്ധം നടക്കുകയും ബ്രിട്ടീഷ് ജയിക്കുകയും ചെയ്തു. ഇതോടു കൂടി ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ ഉടലെടുക്കാൻ തുടങ്ങി. എന്നാലത് അതിന്റെ പൂർണതയിൽ എത്തുന്നത് 1764ലെ Buxur യുദ്ധത്തിലാണ്. ഭരണകാര്യങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടീഷ് വളർന്നു വന്നു. എന്നാൽ 1784 ൽ അവരുടെ ഏറ്റവും വലിയ കോളനി അമേരിക്ക സ്വാതന്ത്ര്യം നേടുകയും അതിനു പകരമായിട്ടു ബ്രിട്ടീഷിന് ഇന്ത്യയെ കോളനിയായി നിലനിർത്തുന്നതും ആവശ്യമായി വന്നു. അവിടെ മുതൽ അവരുടെ ഭരണം എളുപ്പമാക്കാൻ വേണ്ടിയും ഇവിടുന്ന് ഭരണപരമായ കൊള്ളടയിക്കാനും ഭരണപരിഷ്ക്കാരങ്ങൾ കൊണ്ടുവരികയും ചെയ്തു.

ഇംഗ്ലീഷ് വിദ്യാഭ്യാസം, സിവിൽ സർവീസ്, യൂറോപ്പ്യൻ രീതിയിലുള്ള നിയമ വ്യവസ്ഥ, തുടങ്ങിയ കാര്യങ്ങൾ മുതൽ ഇന്ത്യയിൽ അന്ന് നിലനിന്നിരുന്ന പല അനാചാരങ്ങളെയും സതി നിർത്തലാക്കി, വിധവ പുനർവിവാഹം നടപ്പിലാക്കി, ശൈശവവിവാഹം വയസ്സ് കൂട്ടി നിയമവിരുദ്ധമാക്കി, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു, എന്നിവ തുടച്ചു മാറ്റുന്നതിനും ബ്രിട്ടീഷ് ഭരണം സഹായിച്ചു. ഇങ്ങനെ പലകാര്യങ്ങളും കൊണ്ടും ചിലനാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാർ തങ്ങളുടെ കൂടെ നിർത്തുകയും അല്ലാതെ കുറെ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് പരിഷ്കരങ്ങൾക്ക് എതിരായി വരുന്നതും അവധ്, സിന്ത്യാ, സതാര, കിട്ടൂർ ഇങ്ങനെ ധാരാളം നാട്ടുരാജ്യങ്ങളും സിപ്പോയികളും കർഷകരും അവരുടെതായിട്ടുള്ള ആവശ്യങ്ങൾ കൊണ്ട് ഒരു വലിയ കലാപത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 1857 ലെ കലാപം അസഹിഷ്ണുതയുടെയും അനുനയത്തിന്റെയും അടിസ്ഥാനമില്ലാത്ത ബ്രിട്ടീഷുകാർ അനായാസം അടിച്ചമർത്തുകയാണുണ്ടായത്. അതിൽ പിന്നെ മധ്യവർഗ്ഗത്തിലെ ആളുകളുടെ പിന്തുണ കുറവായിരുന്നത്തിനു പ്രധാന കാരണം കലാപത്തിന് ആളുകൾക്ക് ആധുനികതയിലേക്കുള്ള വികസനത്തിനു പുറമെ അവർ നൂറ്റാണ്ടുകൾ പുറകെയുള്ള രീതിയിലേക്ക് തിരികെ പോകാനുള്ളതായിരുന്നു ആവശ്യം. അങ്ങനെ ബ്രിട്ടീഷ് ഭരണപരിഷ്ക്കാരങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കാതെ വന്നപ്പോഴും അതിനു വേണ്ടി ധാരാളം സംഘടനകൾ രൂപം കൊണ്ടു.

അതിൽ രാജാറാം മോഹൻറോയ്‌, ഈശ്വര ചന്ദ്ര വിദ്യാസാഗർ, ജ്യോതി രാം ഭുലെ, സാവിത്രി ഭായി, സെയ്ദ് അഹമ്മദ് ഖാൻ തുടങ്ങിയവരായിരുന്നു പ്രധാനികൾ. ഇതിനെല്ലാം ബദലായി 1885 decemberil ൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്ഥാപിതമാകുകയും ബ്രിട്ടീഷ് മുൻ സിവിൽ സെർവന്റ് ആയിരുന്ന A O Hume സെക്രെട്ടറി ആയും W C ബോണർജി ആദ്യ പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാർ തന്നെ ഒരു സേഫ്റ്റി വാൽവ് പോലെ ഉണ്ടാക്കിയതാണ് കൊണ്ഗ്രെസ്സ് എന്നും ചരിത്ര രേഖകളിൽ കാണാനുണ്ട്. അങ്ങനെ മുന്നോട്ട് പോകുമ്പോൾ 1905 ൽ ഇന്ത്യൻ ദേശീയയെ പ്രകമ്പനം കൊള്ളിച്ച ഒരു സംഭവം നടക്കാൻ ഇടയായി. ബംഗാൾ വിഭജനം, ഇന്ത്യയിലെ ദേശീയതയും കോണ്ഗ്രസ്സിന്റെ പ്രകടനവും ബംഗാളിൽ ആയിരുന്നു കൂടുതൽ അതിനെ അടിച്ചമർത്താനായി ബ്രിട്ടീഷ് വൈസ്രോയി കർസന്റെ നിയന്ത്രണത്തിൽ കിഴക്ക് ബംഗാളിനെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായും പടിഞ്ഞാറ് ബംഗാളിനെ ബാക്കിയെല്ലാ ജാതിയിൽ പെട്ടവർക്കുമായി വിഭജിച്ചു. ഇതിന്റെ ഭാഗമായി 1906 ൽ മുസ്ലിം ലീഗ് സ്ഥാപിതമായി. മതപരമായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതി ബ്രിട്ടീഷുകാർ ഇവിടെ അവലംബിച്ചു. ഭരണപരമായ ആവശ്യങ്ങൾക്ക് എന്നായിരുന്നു ബംഗാൾ വിഭജനത്തിന്റെ അടിസ്ഥാനം എന്ന് ബ്രിട്ടീഷ് വാദിച്ചെങ്കിലും വർഗീയ സംഘർഷം കൊണ്ടുവരുക എന്നതായിരുന്നു യഥാർത്ഥ ലക്‌ഷ്യം. അതിനെതിരെ പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനകത്ത് മിതവാദികൾ , തീവ്രവാദികൾ എന്നിങ്ങനെ തിരിഞ്ഞു. മിതമായി കാര്യങ്ങളെ നോക്കിക്കാണുക എന്നിങ്ങനെയുള്ള സമാധാനപരമായിരുന്നു മിതവാദികളുടെ പ്രകടനങ്ങൾ, ഗോപാല കൃഷ്ണ ഗോഖലെ, ദാദാഭായി നവരോജി, ഫിറോഷ മേഹഠാ പ്രധാനികൾ. എന്നാൽ ഇതിൽ നിന്നും നേരെ തിരിച്ചായിരുന്നു തീവ്രവാദികളുടെ പ്രകടനങ്ങൾ. അടിക്കുക, ബോംബ് ഇടുക എന്നിങ്ങനെ തീവ്രമായിട്ടുള്ള രീതികളായിരുന്നു.

ബാലഗംഗതര തിലക്, ലാല രാജ്‌പത് റേ, ബിബിൻ ചന്ദ്ര പാൽ അറബിന്ദോ ഘോഷ് എന്നിവരായിരുന്നു പ്രധാനികൾ. ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം സൂറത്തിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ 1907ൽ കോൺഗ്രസ് രണ്ടായി പിളർന്നു. എന്നാൽ 1911 ൽ ബംഗാൾ വിഭജനം മാറ്റുകയും ചെയ്തു ഏകദേശം 1916 വരെ ദേശീയതയിൽ വലിയ രീതിയിൽ കുറഞ്ഞു വന്നു. ഈ സമയത്തായിരുന്നു ആഫ്രിക്കയില് നിന്നും ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള മടക്കം. അതേ സമയം ബാല ഗാംഗതര തിലക്കിന്റെയും ആനി ബസന്റിന്റെയും നേതൃത്വത്തിൽ ഹോം റൂൾ പ്രസ്ഥാനം ഉടലെടുക്കുന്നതും. ഗാന്ധിജി വന്ന ഉടനെ സ്വതന്ത്ര സമരത്തിൽ പങ്കെടുക്കുകയല്ല ചെയ്തത് നേരെ മറിച്ചു ഇന്ത്യ മുഴുവൻ നടന്നു പ്രശ്നങ്ങൾ മനസിലാക്കുകയും എല്ലാ ജനങ്ങളെയും സ്വാതന്ത്ര്യ സമരത്തിന് വിശ്വാസം കൊണ്ടു വരുകയും കൂടെ നിർത്തുവാനുമുള്ള നിർമ്മിതികൾ ഗാന്ധിജി തുടങ്ങി. ചമ്പരൻ സമരം നീലം കർഷകർക്ക് വേണ്ടിയും അഹമ്മദാബാദ് മിൽ സത്യാഗ്രഹ തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയും ഖേദ സത്യാഗ്രഹവും നടത്തി വിജയം കാണുകയും ചെയ്തു. 1918 ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ക്രൂരമായ റൗലറ്റ് ആക്റ്റ്ന്റെ ഭാഗമായി വിചാരണ ചെയ്യാതെ ആരെയും പിടിച്ച് ജയിലിൽ ഇടാമെന്നുള്ളതായിരുന്നു ഏകദേശം ഇപ്പോഴുള്ള sedition നിയമം IPC 124a പോലെ. ഇതിന്റെ ഭാഗമായി ഇന്ത്യയിലാകെ ഹർത്താലിന് ഗാന്ധിജി അഹ്വാനം ചെയ്യുകയും പഞ്ചാബിലെ അമൃതസറിൽ ബൈശാഖി ദിനത്തിൽ ശാന്തരായി നിന്നിരുന്ന ജനങ്ങളെ നേർക്ക് ബ്രിട്ടീഷ് ജനറൽ ടയർ നിറയൊഴിക്കുകയും ലോകത്തെ നടുക്കിയ ജാലിയൻ വാലബാഗ് കൂട്ടക്കൊല നടക്കുകയും ചെയ്തു. ഇതിൽ ജനറൽ ടയേറിനെ കുറ്റക്കാരൻ അല്ലെന്നു ബ്രിട്ടീഷ് കോടതി വെറുതെ വിട്ടതും ഇതിനു പ്രതികാരമായി ഉദ്ധംസിഗ്‌ എന്ന ചെറുപ്പക്കാരൻ ഇംഗ്ലണ്ടിൽ പോയി ടയറിന്റെ നെറുകയിൽ നിറയൊഴിക്കുന്നതും ചരിത്രത്തിൽ കാണാനാകും. 2022 ൽ ഇറങ്ങിയ ഉദ്ധം സിങ് എന്ന സിനിമ ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

രണ്ടാം ലോകമഹായുദ്ധം 1918 ൽ കഴിഞ്ഞു. തുർക്കിയെ വിഭജിക്കാനും ഖലീഫ എന്ന പദവി എടുത്തു മറ്റാനുമായിട്ടു തീരുമാനിക്കുന്ന ബ്രിട്ടീഷ് ഗവണ്മെന്റിന് എതിരെ ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊള്ളുകയും ഇതിനെ ഒരു ഹിന്ദു മുസ്ലിം ഐഖ്യത്തിനു കൊണ്ട് പോകാമെന്ന് കരുതി 1920 ൽ ഗാന്ധിജി നിസ്സഹാരണ പ്രസ്ഥാനം ആഹ്വാനം ചെയ്തു. എന്നാൽ അഹിംസയിൽ മുന്നോട്ട് പോയിരുന്ന രീതിയിൽ നിന്ന് പിന്നീട് പ്രസ്ഥാനം ഹിംസായിലേക്ക് മാറിതുടങ്ങിയത്തോട് കൂടി ചൗരി ചൗരാ സംഭവം നടക്കുകയും ജനങ്ങൾ പോലീസ് സ്റ്റേഷൻ കത്തിക്കുകയും ചെയ്തു. ഇതോടെ 1921 ൽ ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം നിർത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോൾ നിസ്സഹരണ പ്രസ്ഥാനം തുടർന്ന് പോയാൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും ഒരു കൂട്ടം ചെറുപ്പക്കാർ പറയുകയും ചെയ്തു. എന്നാൽ നീണ്ടു പോകുന്ന ഹിംസജനകമായ സമരത്തിൽ ജനങ്ങളുടെ ശക്തി ക്ഷയിക്കുകയും അത് ബ്രിട്ടീഷുകാർ വലിയ രീതിയിൽ അടിച്ചമർത്തപ്പെടുകയും ചെയ്യുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. 1921 ശേഷമാണ് ഗാന്ധിജി തന്റെ വേഷം ഖാദി തോർത്തും ദോത്തിയും മാറിയത്. അത് സാധാരണ വേഷം സാധാരണ ജനങ്ങളുടെ കൂടെ കൂട്ടാനും വേണ്ടി ആയിരുന്നു. അങ്ങനെ 1927 ൽ സൈമൺ കമ്മീഷന്റെ ലാത്തി ചാർച്ചിൽ ലാല രാജ്പഥ് റേ മരണപ്പെടുകയും ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയും 1929 ൽ ഭഗത് സിങ്‌, ബാട്ടുകേശ്വർ ദത്ത എന്നിവർ സെൻട്രൽ അസംബ്ലിയിൽ ബോംബ് ഇടുകയും ലാൽ രാജ്‌പത് റേ മരണത്തിനു കാരണക്കാരനായ J P സൗന്ദർനെ കോല ചെയ്യുകയും 1931 ൽ ഭഗത് സിങ്, സുകദേവ്, രാജ ഗുരു എന്നിവരെ തൂക്കിക്കൊല്ലുകയും ചെയ്തു. 1930 ൽ നിയമ ലംഘന പ്രസ്ഥാനത്തിന് ഗാന്ധിജി ഉപ്പ് സത്യാഗ്രഹത്തിലൂടെ തുടക്കം കുറിച്ചു. കാരണം ഉപ്പ് എന്നത് സാധാരണക്കാരൻറെയും പണക്കാരന്റെയും എല്ലാവരുടെയും ഒരു പ്രശ്നമാണ്. അതുമല്ല ബ്രിട്ടീഷുകാർ നടപ്പിലാക്കിയിരുന്ന ഉപ്പ് നികുതി ജനങ്ങൾക്ക് താങ്ങാവുന്നതിനുമാപ്പുറവും ആയിരുന്നു. അതിലാലാണ് ഗാന്ധി ഉപ്പ് തന്നെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ എല്ലാ കടലിന്റെ തീരത്തും കടലിൽ നിന്ന് ഉപ്പ് നിർമ്മിക്കാൻ സമരക്കാർ തുടങ്ങി. പയ്യന്നൂർ കെ കേളപ്പന്റെ നേതൃത്വതത്തിലും തമിഴ്നാട്ടിൽ വേദാരനന്യത്തിൽ രാജാജിയും അങ്ങനെ കുറെയധികം പെർ പങ്കെടുക്കുകയും ചെയ്തു. വിജയകരമായി പോയിക്കൊണ്ടിരുന്ന സമരത്തിനെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഇതിനെ ഒരു അനുനയത്തിന്റെ പേരിൽ ഗാന്ധിജിയെ വിളിക്കുകയും ഗാന്ധിജി താൽകാലികമായി സമരം.

നിർത്തുകയും ഇത് ഒരവസരമായി കണ്ട് ബ്രിട്ടീഷുകാർ സമരം അടിച്ചമർത്തുകയും ഗാന്ധിജിയെ ജയിലിൽ ഇടുകയും ചെയ്തു. ഇതേ സമയത്താണ് B R Ambedkar ദളിത്‌വിഭാഗക്കാർക്ക് പ്രേത്യേകമായിട്ടു ഇലക്ഷൻ നിൽക്കാനും ആ വിഭാഗക്കാർക്ക് മാത്രമേ അവർക്ക് വോട്ടു ചെയ്യാൻ കഴിയുകയുമുള്ളു എന്ന രീതി കൊണ്ടു വന്നത്. എന്നാൽ യർവാദ ജയിലിൽ നിരാഹാരം കിടന്ന് ഗാന്ധി ഇതിനെ എതിർക്കുകയും പ്രത്യേക രീതിയിൽ നിന്നും ദളിത്‌ സംവരണം രീതിയിലെക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. അല്ലെകിൽ ദളിത്‌ വിഭാഗം എന്നും എക്കാലത്തും നിലനിൽക്കും അത് മാറില്ലെന്നുമായിരുന്നു ഗാന്ധിയുടെ വാദം. ദളിത്‌സമൂഹം അന്ന് അനുഭവിച്ചിരുന്ന യാദനകളുടെയും തൊട്ടുകൂടയിമകളുടെയും തീണ്ടിക്കൂടയിമകളുടെയും സമൂഹത്തിൽ മുൻപന്തിയിലേക്ക് എത്തിപ്പെടാൻ അനുവദിക്കാതെ അടിച്ചമർത്തലുകളിൽ നിന്നും ഇന്നും അവർ മുന്നോട്ടേക്ക് വന്നിട്ടില്ല. അവരെ സമൂഹത്തിലെ എല്ലാജനങ്ങളെയും പോലെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് സർക്കാർ സംവരണം നടപ്പിലാക്കുന്നത്. അങ്ങനെ ഈ സമയത്താണ് ഭഗത് സിങ്ങിനെ തൂക്കികൊല്ലുന്നത് അദ്ദേഹതിന്റെ ” ഇൻക്വിലാബ് സിന്ദാബാദ്” എന്ന മുദ്രാവാക്യം ജനഹൃദയങ്ങളിൽ അലതല്ലി നിലകൊണ്ടു. എന്നാൽ ഗാന്ധിജി തൂക്കിലേറ്റുന്നത് തടഞ്ഞില്ല. അതിനു ഗാന്ധി ജയിലിൽ നിന്നിറങ്ങിയപ്പോൾ ജനങ്ങൾ പ്രക്ഷോഭിതരാകുകയും കറുത്ത കൊടി കാണിക്കുകയും ചെയ്തു. ദേശീയതയുടെ മങ്ങലേറ്റ നാളുകളായിരുന്നു പിന്നെ അങ്ങോട്ട്.

അങ്ങനെ 1939 ൽ രണ്ടാം ലോക മഹായുദ്ധം പുറപെട്ടു. ഹിറ്ലേറിന്റെ പോളണ്ടിലേക്കുള്ള അധിനിവേശം ബ്രിട്ടനും ഫ്രാൻസും ജര്മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിൽ മുസ്ലിം ലീഗ് 1938 ൽ മുസ്ലീങ്ങൾക്ക് വേണ്ടി ഒരു രാജ്യം വേണമെന്ന് അജണ്ട കൊണ്ടുവരുകയും ചെയ്തു. അപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ സഹായം ബ്രിട്ടൺ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യൻ ലീഡേഴ്‌സ് അതിനു താത്പര്യപ്പെട്ടില്ല. നെഹ്‌റു, സുബാഷ് ചന്ദ്ര ബോസ് എന്നിവർ എതിർക്കുകയും ബോസ്സ് ഈ സമയം അതിക്രമിച്ചിരിക്കുന്നു എത്രയും പെട്ടെന്ന് തന്നെ ഒരു സമരം ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങാനും ആവശ്യപ്പെട്ടു. യുവാക്കളുടെ വലിയ പിന്തുണ തന്നെ ബോസ്സിനുണ്ടായിരുന്നു. കോൺഗ്രസ് വാർഷിക പ്രസിഡന്റ് ഇലക്ഷനിൽ ഗാന്ധിക്ക് പകരമായി നിന്നത് പട്ടാഭി സീതാരമയ്യ ആയിരുന്നു. അതിൽ ബോസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും എന്നാൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജി വെച്ച് പോകുകയും ചെയ്തു. തുടർന്ന് ബോസ് ഇന്ത്യയിൽ നിന്നും ജർമനിയിൽ പോയി ഹിറ്റ്ലറിനെ കാണുകയും ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ സഹായം ചോദിക്കുകയും ചെയ്തു. അവിടെ നിന്നും ജപ്പാനിലേക്ക് പോയ സുബാഷ് ചന്ദ്ര ബോസ്സ് ജപ്പാൻ പിടിച്ച ഇന്ത്യൻ പട്ടാള യുദ്ധ തടവുകാരെ വെച്ച് രാഷ് ബിഹാരി ബോസ്സ് സംഘടിപ്പിച്ചെടുത്ത ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുക്കുകയും ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും തുടച്ചു നീക്കാൻ എതിരെ യുദ്ധം ചെയ്യാനും സിംഗപ്പൂർ നിന്നും മണിപ്പൂരിലെ മൊയ്‌റാങ് എന്ന സ്ഥലത്ത് എത്തുകയും യുദ്ധത്തിനു തയ്യാറാവുകയും ചെയ്തു. “Give me blood and i shall give u freedom” “നിങ്ങളെനിക്ക് രക്തം നൽകു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നു പറഞ്ഞ ബോസും ജനങ്ങളെ സജ്ജരാക്കി.

എന്നാൽ അതിനു മുന്നേ തന്നെ ഗാന്ധിജിയുടെ ആഹ്വാനത്തിൽ ഇന്ത്യയിൽ 1942 ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങുകയും അതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായുള്ള ഗാന്ധിയെയാണ് ഇന്ത്യയും ബ്രിട്ടീഷുകാരും കണ്ടത് “do or die” “വിജയിക്കുക അല്ലെങ്കിൽ മരിക്കുക”. എന്ന് പറഞ്ഞു അസ്വതന്ത്രതിന്റെ അങ്ങേയറ്റതതാണ് ഇന്ത്യയ്ക്കാരെന്നും മരണം കൊണ്ടും ഇന്ത്യയെ സ്വാതന്ത്രമാക്കുമെന്ന ദൃഢനിശ്ചയം ചെയ്തുള്ള വാക്കുകൾ ജനങ്ങളെ ധൈര്യവും പേടിയില്ലാത്തവരുമാക്കി. ഇത് കണ്ടിട്ട് ഇവിടെ ബ്രിട്ടീഷുകാർക്ക് വരെ പേടിവന്ന് തുടങ്ങിയിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ അമേരിക്കയുടെ pearl ഹാർബർ ആക്രമണം നടത്തുകയും അമേരിക്കയുടെയും സോവിയറ്റ്‌യൂണിയ്ന്റെയും (ഇന്നത്തെ റഷ്യ) രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള വരവ് യുദ്ധം കൊഴുക്കുകയും 1945ൽ ആദ്യമായി ഒരു രാജ്യം നുക്ലീയർ ബോംബ് ജപ്പാനിൽ ഹിരോഷിമ, നഗസാക്കി എന്നീ സ്ഥലങ്ങളിൽ വിക്ഷേപിച്ചു. അതോടെ ജപ്പാൻ കീഴടങ്ങുകയും രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീഴുകയും ചെയ്‌തു. ജപ്പാൻ കീഴടങ്ങിയതോടെ ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി തകരാൻ തുടങ്ങി.

ഇന്ത്യൻ നാഷണൽ ആർമിയിൽ ഉള്പെട്ടവരെ തൂക്കിലേറ്റാനും കൊല്ലാനും ബ്രിട്ടീഷകാർ തുടങ്ങി. സുഭാഷ് ചന്ദ്ര ബോസ് ഒരു വിമാനാപകടത്തിൽ മരണപ്പെടുകയും ചെയ്തു. ഇതിനെതിരെ ഇന്ത്യയിൽ അടുത്തൊരു സമരം പുറപ്പെടുവാൻ തുടങ്ങി എന്നാൽ രണ്ടാം ലോകയുദ്ധത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ ബ്രിട്ടന് പുതിയൊരു പ്രക്ഷോഭം കൂടെ ഇന്ത്യയിൽ നിന്ന് താങ്ങാനുള്ള ശേഷിയിലയിരുന്നു. അതിനു ശേഷം ലോകത്തിൽ സാമ്പത്തികമായും സൈനിക ശക്തിയായും രണ്ടു രാജ്യങ്ങൾ വളർന്ന് വന്നു അമേരിക്കയും സോവിയറ്റ് യൂണിയനും. അങ്ങനെ പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയ ബ്രിട്ടന്റെ അധിനിവേശ ആധിപത്യ കോളനിവൽക്കരണം ഇരുപതാം നൂറ്റാണ്ടിൽ തിരശീലവീഴുകയായി. ഇതിലെല്ലാംമുപരി ഇന്ത്യയെ രണ്ടായി കീറി മുറിക്കുകയെന്ന രീതി ലീഗ് വിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നു. മുഹമ്മദ് അലി ജിന്നയുടെ കൂടെ ഗാന്ധിയുമായി സമന്വയ രീതിയിൽ ഇന്ത്യയെ രണ്ടാക്കണ്ടെന്നും പാറയുകയുണ്ടായി എന്നാൽ അതും ഫലപ്രദമായില്ല. ആദ്യമൊന്നും ബ്രിട്ടീഷുകാരും സമ്മതിക്കാതെ വന്നു. എന്നാൽ അതിനെ തുടർന്ന് ഇന്ത്യയിൽ ഉടനീളം ഹിന്ദു മുസ്ലിം കലാപങ്ങൾ പൊട്ടിപുറപ്പെടുകയും ധാരാളം ജനങ്ങൾ മരണപ്പെടുകയും ചെയ്തതിനെ തുടര്ന്ന് അവസാനം ഇന്ത്യയെ കീറിമുറിക്കാനുള്ള റാഡ്ക്ലിഫ് സമിതി വരുകയും ഇന്ത്യയെന്നും പാക്കിസ്ഥാൻ എന്നും രണ്ടു രാജ്യങ്ങൾ വരുകയും ചെയ്തു. ഓഗസ്റ്റ്14 അർദ്ധരാത്രി ഇന്ത്യൻ നിയമ നിർമ്മാണ സഭയിൽ ജവഹർ ലാൽ നെഹ്റുവിന്റെ ഒരു പ്രഭാഷണ വാക്യമുണ്ടായിരുന്നു ഉണ്ടായിരുന്നു.” At the stroke of the midnight hour, when the world sleeps, India will awake to life and freedom.” ” ലോകം ഉറങ്ങുന്ന അർധരാത്രിയിലും ഇന്ത്യ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉണർന്നിരിക്കും”.

അതെ, ‘ ഇന്ത്യ’ ഇരുന്നൂറ് വർഷങ്ങളിലെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പൊരുതി നേടിയിരിക്കുന്നു. ഒരുപാട് അറിയുന്നതും അറിയാത്തതുമായ സമരങ്ങളും ജീവത്യാഗങ്ങളും ഇന്ന് നമ്മൾ ഈ ജീവിക്കുനത്തിന്റെ പുറകിൽ ഉണ്ട്. ഇന്നത്തെ ഇന്ത്യ കഴിഞ്ഞ 75 വർഷങ്ങൾ കൊണ്ട് ലോകത്തിന്റെ military റാങ്കിങ് ൽ മൂന്നാം സ്ഥാനത്താണ്. സാമ്പത്തിക വളർച്ചയിൽ നോമിനൽ GDP ലും അഞ്ചാം സ്ഥാനത്തും നിലനിൽക്കുന്നു. എന്നാൽ സ്വാതന്ത്ര്യം എന്നത് രാജ്യത്തിന് മാത്രം കിട്ടേണ്ട ഒന്നല്ല അത് ആ രാജ്യത്തിൽ ജീവിക്കുന്ന ഓരോ പൗരന്മാർക്കും കിട്ടേണ്ടതാണ്. ഇന്ത്യാരാജ്യത്തിൽ ജീവിക്കുന്ന എല്ലാ പൗരന്മാരും ഇന്ത്യയുടെ ചരിത്രം അറിഞ്ഞിരിക്കണം എന്നത് അടിസ്ഥാനപരമായ കാര്യമാണ്. കുട്ടികളെ സയൻസ് മാത്രം പഠിപ്പിച്ചു ഡോക്ടർ , എന്ജിനീര് എന്നിങ്ങനെ ചരിത്രത്തിനെ പുച്ഛത്തോടെ കാണുകയും പാടെ ഉപേക്ഷിക്കുകയും ആണ് ചെയ്യുന്നത്. 75 വർഷങ്ങൾ കഴിഞ്ഞും ഇന്നും സ്വാതന്ത്ര്യം ലഭിക്കാത്തവർ നമ്മുടെ ചുറ്റും തന്നെയുണ്ട്.
“Swaraj is my birth right and I shall have it” – Tilak