മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍

0
65

മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്.

ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആശുപത്രിയില്‍ നിന്നായിരിക്കാം കാലുകള്‍ ഒഴുകിയെത്തിയത് എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.

പ്ലാന്റിലെ തൊഴിലാളികളാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.