ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ്

0
88

ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ്. പ്യൂ റിസര്‍ച്ച്‌ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുഎസില്‍ 13 വയസ് മുതല്‍ 17 വയസ് വരെയുള്ള ഫേസ്ബുക്ക് ഉപയോക്താക്തക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, സ്നാപ്പ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയകളോടാണ് കൗമാരക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യമെന്നും കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍, കൗമാരക്കാരില്‍ ഏകദേശം 67 ശതമാനത്തോളം പേര്‍ ടിക്ടോക്കും 95 ശതമാനത്തോളം പേര്‍ യൂട്യൂബും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 32 ശതമാനം മാത്രമാണ്. 2014-15 കാലയളവില്‍ 71 ശതമാനം കൗമാരക്കാരാണ് ഫേസ്ബുക്കില്‍ സമയം ചിലവഴിച്ചിരുന്നത്. പുതിയ സോഷ്യല്‍ മീഡിയകളുടെ കടന്നുവരവ് ഫേസ്ബുക്കിനെ നേരിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.