അഫ്ഗാനിസ്ഥാനിൽ സ്ത്രീകള്‍ നടത്തിയ പ്രതിക്ഷേധത്തിനു നേരെ വെടിയുതിർത്തു

0
63

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ അവകാശ ലംഘനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ താലിബാന്‍ വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്..

പ്രതിഷേധക്കാരായ സ്ത്രീകളെ പിരിച്ചുവിടാന്‍ ആകാശത്തേക്കാണ് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തത്. സ്ത്രീകള്‍ക്കും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും താലിബാന്‍ അംഗങ്ങളുടെ മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

താലിബാന്‍ ഭരണകൂടം അധികാരത്തിലെത്തിയതിന് നാളെ ഒരു വര്‍ഷം തികയാനിരിക്കുന്ന പശ്ചാത്തലത്തിലാണ് 40ഓളം സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധം. കാബൂളിലുള്ള താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്‌ നടന്നത്.

ആഹാരം, ജോലി, സ്വാതന്ത്ര്യം തുടങ്ങിയവ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. താലിബാന്‍ അധികാരത്തിലെത്തിയതോടെ അഫ്ഗാനിലെ സ്ത്രീകള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.