താലിബാനുമാനുമായി നയതന്ത്ര ബന്ധം ശക്തമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രലയം നടപടി തുടങ്ങിയതായി റിപ്പോർട്ട്. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ എംബസ്സിയിൽ ജൂൺ മുതൽ “സാങ്കേതിക സംഘത്തെ” വിന്യസിച്ചുകൊണ്ട് നയതന്ത്ര സാന്നിധ്യം പുനഃസ്ഥാച്ചിരുന്നു.
താലിബാന്റെ വിദേശകാര്യ മന്ത്രാലയം കാബൂളിലെ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യത്തെ സ്വാഗതം ചെയ്യുകയും അഫ്ഗാൻ തലസ്ഥാനത്തെ ഇന്ത്യൻ ദൗത്യത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
“സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, നയതന്ത്രജ്ഞരുടെ പരിരക്ഷ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശ്രമങ്ങളിൽ നന്നായി സഹകരിക്കുകയും ചെയ്യും. നയതന്ത്ര പ്രാതിനിധ്യം കൂട്ടുന്നത് വഴി അഫ്ഗാൻ-ഇന്ത്യ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് അഫ്ഗാൻ സർക്കാർ പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തീകരിക്കുന്നതിനും പുതിയ സുപ്രധാന പദ്ധതികൾ ആരംഭിക്കുന്നതിനും ഇടയാക്കും – അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു