Saturday
20 December 2025
18.8 C
Kerala
HomeKeralaദേശീയ പതാക കത്തിച്ചു; പ്രതി പിടിയിൽ

ദേശീയ പതാക കത്തിച്ചു; പ്രതി പിടിയിൽ

വഴിക്കടവിൽ ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂവത്തിപ്പൊയിൽ കുന്നത്ത് കുഴിയിൽ വീട്ടിൽ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമ്മിതമായ ദേശീയ പതാക കത്തിച്ചത്.

വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രൻ. ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കൽ തടയൽ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

എസ്ഐ ജോസ് കെ ജി, എസ് സിപിഒ സുനിൽ കെ കെ, സിപിഒ അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്.

RELATED ARTICLES

Most Popular

Recent Comments