രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര്യ ദിനത്തിൽ ആഗോളതലത്തിൽ ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കും

0
56

രാജ്യത്തിൻറെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ആ​ഗോളതലത്തിൽ ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കും. ചുവന്ന നിറത്തിലെ കാറിന്റെ മുൻചക്രം മാത്രം കാണിച്ചുള്ള ഒരു ഷോർട്ട് വിഡിയോ പങ്കുവച്ച് ഒല സിഇഒ ഭവീഷ് അഗർവാളാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല ഇലക്ട്രിക് കാർ എത്തും.

പിക്ചർ അഭി ഭി ബാക്കി ഹേ മേരെ ദോസ്ത് എന്ന് കുറിച്ച് ഓ​ഗസ്റ്റ് 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാണാം എന്നാണ് ഭവിഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രാൻഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ മുൻഭാഗവും പിൻഭാഗവും കാണിക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരുന്നു.

ഇലക്ട്രിക് സ്‌പോർട്‌സ് കാർ വികസിപ്പിക്കുന്നതിനെക്കുറിച്ചും മുമ്പ് തന്നെ ഒല ഇലക്ട്രിക് സൂചന നൽകിയിരുന്നു. ട്വിറ്റർ പോസ്റ്റിലൂടെ ആയിരുന്നു അന്നും ഭവീഷ് അഗർവാൾ ഒലയുടെ പുതിയ ഇലക്ട്രിക്ക് കാറിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്. “ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും സ്‌പോർട്ടിയായ കാർ ഞങ്ങൾ നിർമ്മിക്കാൻ പോകുന്നു!”, എന്നാണ് ഭവീഷ് അഗർവാൾ അന്ന് ട്വീറ്റിൽ അവകാശപ്പെട്ടത്.