Saturday
20 December 2025
22.8 C
Kerala
HomeKeralaകാട്ടാനയുടെ ആക്രമണം, വയോധികൻ മരണപെട്ടു

കാട്ടാനയുടെ ആക്രമണം, വയോധികൻ മരണപെട്ടു

കർണ്ണാടകയിലെ ഇഞ്ചിപ്പാടത്ത് മുട്ടിൽ സ്വദേശിയായ വയോധികനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. മുട്ടിൽ പാലക്കുന്ന് കോളനിയിലെ ബാലൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എച്ച് ഡി കോട്ട എടയാളയിൽ വെച്ചാണ് സംഭവം. ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഷെഡിനകത്തായതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ബാലന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും മലയാളികളടക്കമുള്ള തൊഴിലാളികളും പ്രദേശത്ത് റോഡ് ഉപരോധിക്കുകയാണ്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ജനപ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

വയനാടിന് പുറമെ ഇടുക്കിയിലും കാട്ടാനയുടെ ആക്രമണം തുടർച്ചയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളിൽ കാട്ടാനകൾ ഭീതി പടർത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആക്രമണം നേരിടേണ്ടി വന്നത് നയമക്കാടിലെ എസ്റ്റേറ്റിലെ ദമ്പതികൾക്കാണ്. കാട്ടാനയുടെ മുമ്പിൽപ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെറിഞ്ഞതിനു പിന്നാലെയായിരുന്നു നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികൾക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. നയമക്കാട് എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക മഹാലക്ഷ്മി, ഭർത്താവ് സോളമൻ രാജാ എന്നിവർക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്.

പുലർച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തി കാട്ടാന വീടിന്റെ ചുമരുകൾ തകർത്തു. വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചതോടെ, മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന ദമ്പതികൾ അടുത്തുള്ള സ്‌കൂൾ കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments