Saturday
20 December 2025
29.8 C
Kerala
HomeKeralaതൃശൂരിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്.

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്.

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്താണ് കാറ്റുവീശിയത്. ചുഴലിക്കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര പറന്ന് തൊട്ടടുത്തുള്ള സ്‌കൂളിൽ ചെന്ന് വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി.

കഴിഞ്ഞ ദിവസം ജില്ലയിലെ മാള, അന്നമനട മേഖലകളിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. വ്യാപക നാശനഷ്ടമാണുണ്ടായത്. മേൽക്കൂരയിലെ ഓടുകളും ഷീറ്റുകളും പറന്നുപോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്.

ഒന്നരക്കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിരുന്നു.

RELATED ARTICLES

Most Popular

Recent Comments