Monday
12 January 2026
25.8 C
Kerala
HomeKerala'സിംഗിൾ ലേഡി ബുക്കിംഗ്' സംവിധാനവുമായി കെഎസ്ആർടിസി

‘സിംഗിൾ ലേഡി ബുക്കിംഗ്’ സംവിധാനവുമായി കെഎസ്ആർടിസി

സൂപ്പർ ക്ലാസ് ബസ്സുകളിൽ ദീർഘദൂര വനിതാ യാത്രക്കാർക്ക്’സിംഗിൾ ലേഡി ബുക്കിങ്’ (‘SINGLE LADY BOOKING’) സംവിധാനവുമായി കെഎസ്ആർടിസി. ഈ സംവിധാനത്തിൽ സ്ത്രീകൾ ഇഷ്ടാനുസരണം സീറ്റുകൾ തിരഞ്ഞെടുക്കാം.

വെബ്സൈറ്റിൽ ‘ലേഡീസ് ക്വോട്ട ബുക്കിങ്’ ക്ലിക്ക് ചെയ്താൽ വനിതാ യാത്രക്കാർ ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ അടുത്തു തന്നെ ഇരിപ്പിടം ലഭിക്കും. ഇനി ആരും തന്നെ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് അലോട്ട് ചെയ്യുന്ന തരത്തിലാണ് സിംഗിൾ ലേഡി ബുക്കിങ് സംവിധാനം. സ്ത്രീകൾ ബുക്ക് ചെയ്ത സീറ്റിനടുത്ത് പുരുഷന്മാർക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല.

ഒന്നിലധികം സ്ത്രീകൾക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ പ്രത്യേകം സീറ്റ് തന്നെ ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ലേഡീസ് ക്വോട്ട ബുക്കിങ് ഇല്ലാതെ റിസർവ് ചെയ്യാം. ഇവർക്ക് സിംഗിൾ ലേഡി ബുക്കിങ് ഇല്ലാത്ത ഏത് സീറ്റും ബുക്ക് ചെയ്യാം. ജനറൽ സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകളുടെ അടുത്ത സീറ്റ് പുരുഷന്മാർക്ക് ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല.

RELATED ARTICLES

Most Popular

Recent Comments