Sunday
11 January 2026
24.8 C
Kerala
HomeIndiaയുപിയിലെ ബന്ദയിൽ യമുനയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മുങ്ങിമരിച്ചു

യുപിയിലെ ബന്ദയിൽ യമുനയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മുങ്ങിമരിച്ചു

വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ മാർക്ക മേഖലയിൽ യമുന നദിയിൽ ബോട്ട് മറിഞ്ഞ് കുറഞ്ഞത് നാല് പേർ മുങ്ങിമരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. കാണാതായവരിൽ ചിലർ കുട്ടികളും സ്ത്രീകളുമാണെന്ന് ഭയപ്പെടുന്നു. ഇതുവരെ 13 പേരെ രക്ഷപ്പെടുത്തി.

മാർക്കയിൽ നിന്ന് ഫത്തേപൂർ ജില്ലയിലെ ജറൗലി ഘട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. കാണാതായവരെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടുന്നുണ്ടെന്നും ബോട്ടിൽ 40 ഓളം പേരുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

13 പേർ നീന്തി രക്ഷപ്പെട്ടതായും പലരും മുങ്ങിമരിച്ചതായും അവർ പറഞ്ഞു. തിരച്ചിലും രക്ഷാപ്രവർത്തനവും നടന്നുവരികയാണ്. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments