ലക്ഷദ്വീപിൽ സമുദ്രജലം കുടിവെള്ളമാക്കാൻ OTEC പ്ലാന്റ്

0
65

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ലക്ഷദ്വീപിലെ കവരത്തിയിൽ 65 കിലോവാട്ട് (kW) ശേഷിയുള്ള ഒരു ഓഷ്യൻ തെർമൽ എനർജി കൺവേർഷൻ പ്ലാന്റ് സ്ഥാപിക്കുന്നു. ഈ പ്ലാന്റ് പ്രതിദിനം ഒരു ലക്ഷം ലിറ്റർ കുറഞ്ഞ താപനിലയുള്ള താപ ഉപ്പുനീക്കം ചെയുന്ന പ്ലാന്റിന് ഊർജം പകരും, ഇത് സമുദ്രജലം കുടിവെള്ളമാക്കി മാറ്റുന്നു.

തദ്ദേശീയ സാങ്കേതികവിദ്യ, ഹരിത ഊർജം, പരിസ്ഥിതി സൗഹൃദ പ്രക്രിയകൾ എന്നിവ ഉപയോഗിച്ച് സമുദ്രജലത്തിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ലോകത്തിലെ ഇത്തരത്തിലുള്ളതിൽ ആദ്യത്തേതാണ്.

ഓഷ്യൻ തെർമൽ എനർജി കൺവേർഷൻ (OTEC) സമുദ്ര ഉപരിതല ജലവും ആഴത്തിലുള്ള സമുദ്രജലവും തമ്മിലുള്ള താപനില വ്യത്യാസങ്ങൾ (താപ ഗ്രേഡിയന്റുകൾ) പ്രയോജനപ്പെടുത്തി ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനവും ഉൾക്കൊള്ളുന്നതിനാൽ സമുദ്രങ്ങൾ വലിയ താപ സംഭരണികളാണ്.