Wednesday
17 December 2025
30.8 C
Kerala
HomeKeralaമഴക്കെടുതി; എറണാകുളം ജില്ലയിൽ 18 കോടിയുടെ കൃഷി നാശം

മഴക്കെടുതി; എറണാകുളം ജില്ലയിൽ 18 കോടിയുടെ കൃഷി നാശം

മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 18.07 കോടി രൂപയുടെ കൃഷി നശിച്ചു. വിവിധ ഇടങ്ങളിലായി 1012.08 ഹെക്ടറിലെ കൃഷിയാണ് ശക്തമായ മഴയിലും കാറ്റിലും വെളളം കയറിയും നശിച്ചത്.

വിവിധ കൃഷിഭവനുകൾ തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണിത്. ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് ദിവസത്തിനിടെയാണ് 18,07,56,165 രൂപയുടെ കൃഷി നാശം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലാണ് കൂടുതൽ കൃഷി നശിച്ചത്. ഇവിടെ 604.89 ഹെക്ടർ ഭൂമിയിലാണ് മഴ നാശം വിതച്ചത്. പെരുമ്പാവൂരിൽ 112.21 ഹെക്ടറിലും നാശം സംഭവിച്ചിട്ടുണ്ട്.

പ്രകൃതിക്ഷോഭം ഏറ്റവുമധികം ബാധിച്ചത് വാഴകൃഷിയെ ആണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമേ പച്ചക്കറി, റബ്ബർ, നെല്ല് തുടങ്ങിയ കൃഷികൾക്കും പലയിടത്തും നാശമുണ്ടായിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments