പ്ളസ് വണ്‍ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രേവേശനം നാളെ മുതൽ

0
60

പ്ളസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ളസ് വണ്ണിലേക്ക് പ്രവേശനം നേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ പത്താം തീയതി വരെ അതാത് സ്കൂളുകളില്‍ പോയി പ്രവേശനം തേടാവുന്നതാണ്. അല്ലെങ്കില്‍ ഉയര്‍ന്ന ഓപ്ഷന് വേണ്ടി രണ്ടാം ഘട്ട അലോട്ട്മെന്റിന് വേണ്ടി കാത്തിരിക്കാവുന്നതാണ്.

കമ്മ്യൂണിറ്റി ക്വാട്ട ജനറല്‍ ക്വാട്ടയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇങ്ങനെ മാറ്റിയ പത്ത് ശതമാനം സീറ്റിലേക്കുള്ള പ്രവേശന നടപടികള്‍ ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.