ഗുജറാത്തിൽ ജീവനോടെ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷപ്പെടുത്തി

0
91

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഗാംഭോയ് ഗ്രാമത്തിൽ ജീവനോടെ കുഴിച്ചിട്ട നവജാത ശിശുവിനെ കർഷകൻ രക്ഷപ്പെടുത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഒരു കർഷകൻ, കുട്ടിയുടെ സ്ഥാനം കണ്ടെത്തി.

അദ്ദേഹം കുട്ടിയെ കുഴിച്ചെടുത്തു, അവൾ ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കരയുന്ന കുഞ്ഞിനെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.

കുഞ്ഞിനെ മണ്ണിനടിയിൽ കുഴിച്ചിട്ടതിനാൽ ശ്വാസതടസ്സം നേരിട്ടിരുന്നു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ചെയ്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മാതാപിതാക്കളെ തിരയാൻ തുടങ്ങി.