അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന് ഒമ്പത് വര്‍ഷം തടവുശിക്ഷ;വിധിച്ചത് റഷ്യ;

0
70

31കാരിയായ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനര്‍ക്കാണ് റഷ്യ ഒമ്പത് വര്‍ഷം തടവുശിക്ഷ വിധിച്ച് റഷ്യ.മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിനാണ് ഒമ്പത് വര്‍ഷം തടവുശിക്ഷയും ഒരു മില്യണ്‍ റഷ്യന്‍ റൂബിള്‍ (16,7000 ഡോളര്‍) പിഴയും വിധിച്ചത്. വിചാരണ പൂര്‍ത്തിയായ ശേഷം വ്യാഴാഴ്ചയായിരുന്നു കോടതിവിധി പുറപ്പെടുവിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയിലെ യെകാറ്ററിന്‍ബര്‍ഗില്‍ (Yekaterinburg) ബാസ്‌കറ്റ് ബോള്‍ മത്സരം കളിക്കുന്നതിനായി മോസ്‌കോയിലേക്ക് വിമാനം കയറിയ ബ്രിട്ട്‌നി ഗ്രൈനര്‍ മയക്കുമരുന്ന് കൈവശം വെച്ചുവെന്നായിരുന്നു കേസ്.കഞ്ചാവിന്റെ എണ്ണയോട് കൂടിയുള്ള വേപ്പ് കാട്രിഡ്ജുകളായിരുന്നു (vape cartridges with cannabis oil) ഗ്രൈനര്‍ റഷ്യയിലേക്കുളള യാത്രയില്‍ കൈവശം വെച്ചത്.

എന്നാല്‍ റഷ്യന്‍ നിയമങ്ങള്‍ ലംഘിക്കുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നുവെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും വികാരനിര്‍ഭരയായ ഗ്രൈനര്‍ കോടതിയോട് അപേക്ഷിച്ചു.

”എന്റെ ടീമംഗങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും യെകാറ്ററിന്‍ബര്‍ഗ് നഗരത്തോടും ഞാന്‍ ചെയ്ത തെറ്റിന്റെ പേരിലും അത് അവര്‍ക്ക് വരുത്തിയ നാണക്കേടിന്റെ പേരിലും മാപ്പ് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും യു.എസിലെ ഫീനിക്‌സ് മെര്‍ക്കുറി സംഘടനയോടും എന്റെ ജീവിതപങ്കാളിയോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” വിധി കേട്ട ശേഷം ഗ്രൈനര്‍ പറഞ്ഞു.

രണ്ട് തവണ ഒളിംപിക് ചാമ്പ്യനായ ബ്രിട്ട്‌നി ഗ്രൈനര്‍ യു.എസിന്റെ മികച്ച കായിക താരങ്ങളിലൊരാളാണ്.