വ്യാജ ഖാദി വില്‍പന: ജാഗ്രത പുലര്‍ത്തണം

0
92

അഖിലേന്ത്യാ ഖാദി കമ്മിഷന്റെയോ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയോ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത വ്യാജ ഖാദി ഉല്‍പന്നങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തിവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.

അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഖാദി എന്ന പേരോ ഖാദിയുമായി ബന്ധപ്പെട്ട പ്രതീകങ്ങളോ ഉപയോഗപ്പെടുത്തി വ്യാജ ഖാദി ഉല്‍പന്നങ്ങള്‍ വില്ലന നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. അത് ശ്രദ്ധയില്‍പെടുന്ന പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

വ്യാജ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ അംഗീകൃത ഷോറൂമുകളില്‍ നിന്നും ഖാദി കമ്മിഷന്റെ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ യഥാര്‍ത്ഥ ഖാദി ഉല്‍പന്നങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.