സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

0
96

പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെ മദിരാശിയിൽ സുന്ദരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ‘ഏകാകിനി'(1976) ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഏഴു സിനിമകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.

ഏകാകിനിയിൽ രവിമേനോനും ശോഭയും ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ സിനിമയ്ക്കു ലഭിച്ചു.

സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം അദ്ദേഹം സിനിമയാക്കിയിരുന്നു. ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി.എസ്. പണിക്കർ.