പാലക്കാട് ഓങ്ങല്ലൂരിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഷൊർണൂറിനടുത്ത് വാടനാക്കുറിശ്ശിയിലെ ഒരു ക്വാറിക്ക് സമീപത്ത് നിന്നുമാണ് സ്ഫോടക വസ്തുമായ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.
8000 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. 40 പെട്ടികളിലായാണ് സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയിൽ 200ഓളം ജലാറ്റിൻ സ്റ്റിക്കുകൾ ഉണ്ടായിരുന്നു. ഇവ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പാറപൊട്ടിക്കാൻ ഉപയോഗിക്കുന്നതിനായാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഇവിടെ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടകൾ വസ്തുക്കൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വഴിയോരങ്ങൾ ഇത്തരം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും ആശങ്കയിലാണ്. ഇത് ചെയ്തവർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.