വിമാനത്തില്‍ പ്രഭാത ഭക്ഷണമായി ഫാസ്റ്റ് ഫുഡ് കൊണ്ടുപോയ യാത്രക്കാരന് പറ്റിയ അബദ്ധം

0
87

വിമാനത്തില്‍ പ്രഭാത ഭക്ഷണമായി ഫാസ്റ്റ് ഫുഡ് കൊണ്ടുപോയ യാത്രക്കാരന് പറ്റിയ അബദ്ധമാണ്‌ ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബാലിയില്‍ (Bali) നിന്ന് ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ ഫാസ്റ്റ് ഫുഡ് കൊണ്ടുപോയതിന് ഒരു വിനോദസഞ്ചാരിക്ക് കനത്ത പിഴയാണ് ചുമത്തിയിരിക്കുന്നത്.

മക്ഡൊണാള്‍ഡ്സിന്റെ (McDonald’s) ബര്‍ഗറും (burger) മറ്റി ചില ഭക്ഷണങ്ങളുമാണ് ഇദ്ദേഹം കൈയിൽ കരുതിയത്. ഇതിന് യാത്രക്കാരന് ചുമത്തിയിരിക്കുന്ന പിഴ 2 ലക്ഷം രൂപയാണ്. വിമാനത്തിനുള്ളിൽ പല സാധനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ആളുകള്‍ ഇത് കാര്യമായി ശ്രദ്ധക്കാറില്ല. ഇവിടെയും ഇത് തന്നെയാണ് സംഭവിച്ചത്. ബാലിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്ത ഇദ്ദേഹം തന്റെ പ്രിയപ്പെട്ട മക്ഡൊണാള്‍ഡ്സ് ബർഗർ ബാഗിനുള്ളിലാക്കി കൊണ്ടുപോയി.

വിമാനത്തിൽ നിന്ന് ഇറങ്ങിയയുടന്‍ ഇയാളുടെ ലഗേജ് ഒരു നായ മണംപിടിച്ച് കണ്ടെത്തി. മക്ഡൊണാള്‍ഡ്സില്‍ നിന്നുള്ള രണ്ട് മുട്ടയും ബീഫ് സോസേജുള്ള മക് മഫിന്‍സും ഒരു ഹാം ക്രോയിസന്റും നായ കണ്ടെത്തിയതോടെയാണ് ഇയാള്‍ പിടിയിലാത്. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി യുവാവിന് പിഴ ചുമത്തുകയായിരുന്നു.