വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

0
123

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ ശക്തമായ മഴ സാധ്യത. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ അതി തീവ്രമായ മഴ സാധ്യത

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  കേരളത്തിൽ വ്യാപകമായ ശക്തമായ മഴ സാധ്യത. വടക്കൻ ജില്ലകളിലും ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അതിതീവ്ര മഴക്കും സാധ്യത

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ അതിശക്ത/ അതി തീവ്രമായ മഴ സാധ്യത

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ ശക്തമായ മഴക്ക് സാധ്യത .കേരളത്തിന്റെ വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യത