മമ്മൂട്ടിയുമൊത്ത് ഏജന്റ് ടീന

0
132

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തിയ വിക്രത്തില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രമാണ് ഏജന്റ് ടീന. വാസന്തിയായിരുന്നു ഏജന്റ് ടീനയായി അഭിനയിച്ചത്.

ഇപ്പോഴിതാ ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് വാസന്തി. സെറ്റില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഫോട്ടോ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. നിലവില്‍ കോതമംഗലത്ത് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഉദയ കൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.