കാട്ടാന നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങള്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു

0
87

വടശേരിക്കര പഞ്ചായത്തില്‍ കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങള്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. വടശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, ചെമ്പരത്തി മൂട്, ബൗണ്ടറി, പേഴുമ്പാറ മേഖലകളിലാണ് ഒറ്റയാന്റെ ആക്രമണം രൂക്ഷമായി ഉള്ളത്. കൃഷികള്‍ അപ്പാടെ നശിപ്പിച്ചു. വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. വന്‍ മരങ്ങള്‍ പിഴുത് വൈദ്യുത ലൈനിന്  മുകളില്‍ ഇടുന്നതിനാല്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുന്നതും പതിവായി.

 

വനം വകുപ്പിന്റെ രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. വനം വകുപ്പ് ജീവനക്കാര്‍ക്ക് ഇവിടെ താമസിക്കുന്നതിനായി പ്രത്യേക വീടും കണ്ടെത്തി നല്‍കിയിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ റാന്നി ഡി എഫ് ഒ യോട് നിര്‍ദേശിച്ചു.

 

വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, വാര്‍ഡ് മെമ്പര്‍ ജോര്‍ജുകുട്ടി, സന്തോഷ് കെ ചാണ്ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സുനില്‍ എന്നിവരും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.