Sunday
11 January 2026
24.8 C
Kerala
HomeKeralaകുഞ്ഞു മിലനെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രി

കുഞ്ഞു മിലനെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രി

ക്ലാസ് മുറിയിലെ കുഞ്ഞു പ്രതിഭയെ അനുമോദിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകാശമായവളെ … എന്ന ഒറ്റ ഗാനം കൊണ്ട് മലയാളക്കരയുടെ മനം കവർന്ന മിലനാണ് മന്ത്രിയിൽ നിന്ന് നേരിട്ട് അനുമോദനം കിട്ടിയത്. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ നവീകരിച്ച കെട്ടിട ഉദ്ഘാടന ചടങ്ങാണ് സംഗീത സാന്ദ്രമായത്. മിലനൊപ്പം ചേർന്നാണ് മന്ത്രി ചടങ്ങിന് ഭദ്രദീപം തെളിയിച്ചത്.

സംഗീത ലോകത്തിന് ഒരുപാട് സംഭാവന നൽകാൻ മിലനെന്ന കുഞ്ഞു പ്രതിഭയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. സംഗീതത്തിന്റെ ഭാവം ഉൾക്കൊണ്ട് ആലപിക്കുക എന്നത് വലിയൊരു കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ പ്രതിഭ. ക്ലാസിൽ ആരാണൊരു പാട്ട് പാടുക എന്ന അധ്യാപകന്റെ ചോദ്യമാണ് മനോഹരമായ ആലാപനത്തോടെ മിലനെ വൈറലാക്കിയത്.

RELATED ARTICLES

Most Popular

Recent Comments