വീടിന്റെ മുകളിൽ നിന്നും താഴേക്ക് വീണ സഹോദരന്റെ ജീവൻ രക്ഷിച്ചു യുവാവ്

0
108

വീടിന്റെ മുകളിൽ ടെറസ്സിൽ വൃത്തിയാക്കി കൊണ്ടിരുന്ന അനിയൻ കാൽ വഴുതി താഴേക്ക് പതിക്കുന്നത് കണ്ട ജേഷ്ഠൻ തന്റെ ഇരു കൈകളിൽ അനിയനെ ഭദ്രമായി പരുക്കുകൾ ഇല്ലാതെ രക്ഷിക്കുകയായിരുന്നു.

ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ടെറസ് നിന്നു വീട് വൃത്തിയാക്കുകയായിരുന്ന ഷഫീഖ്. മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ സാദിഖ്. ഷഫീഖ് വീഴുന്നത് കണ്ട ഇദ്ദേഹം ഉടന്‍തന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങുകയും ഇരുവരും മുറ്റത്ത് വീഴുകയും ചെയ്തു.

പരിക്കുകൾ ഏൽക്കാതെ രണ്ടു പേരും രക്ഷപെട്ടെങ്കിലും മുകളിൽ നിന്നു വീണ സഹോദരനെ താങ്ങിയ ആഘാദത്തിൽ സാദിഖിന് കുറച്ചു നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നിലത്തു തന്നെ ഇരിക്കുകയായിരുന്നു.സംഭവസമയത്തിനു തന്നെ വീട്ടുകാർ ഓടി എത്തിയെങ്കിലും വീഴ്ചയും രക്ഷിക്കലും കഴിഞ്ഞിരുന്നു.