Sunday
11 January 2026
24.8 C
Kerala
HomeKeralaവാടകക്കെടുത്ത കാർ വിൽപ്പന : യുവാവ് പിടിയിൽ

വാടകക്കെടുത്ത കാർ വിൽപ്പന : യുവാവ് പിടിയിൽ

റെൻ്റ് എ കാർ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽക്കുന്ന സങ്കത്തിലെ പ്രധാനി പിടിയിൽ. കോയമ്പത്തൂർ കന്നി അമ്മൻ നഗർ സ്വദേശി സന്തോഷ് കുമാർ (34) ആണ് പിടിയിൽ ആയതു.

കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലേഴ്സ് ആയ EVM ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലള്ള EVM wheels റെൻ്റ് എ കാർ സ്ഥാപനത്തിൻ്റെ തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും ജൂലൈ 7ന് വാടകക്ക് എടുത്ത നിസ്സാൻ ടെറാനോ കാർ ആണ് ഇയ്യാൾ കോയമ്പത്തൂരിൽ മറിച്ച് വിറ്റത്. സമാനമായ നിരവധി കേസുകളിൽ ഇയ്യാൾ പ്രതിയാണ്.

ശംഖുമുഖം AC പൃഥ്വിരാജിൻ്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം പേട്ട CI റിയാസ് രാജ, SI ഷിബു, CPO കണ്ണൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 20/07ന് കോയമ്പത്തൂർ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇന്നലെ (31/07) കോയമ്പത്തൂർ ഉക്കടം മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന ക്വറ്റേഷൻ സങ്കത്തിൻ്റെ കയ്യിൽ നിന്നും വാഹനം കണ്ടുപിടിക്കുകയും അതിസാഹസികമായി വാഹനം റിക്കവറി ചെയ്തു പേട്ട സ്റ്റേഷനിൽ എത്തിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കി

RELATED ARTICLES

Most Popular

Recent Comments