തൃശ്ശൂരിൽ കുരങ്ങുപനി മരണം

0
92

തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവിന് കുരങ്ങുപനി സ്ഥിതീകരിച്ചു. ജൂലൈ 21ന് ആണ് അദ്ദേഹം യുഎഇ നിന്നും നാട്ടിൽ എത്തിയത്. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. വിദേശത്ത് വെച്ച് മങ്കിപോക്സ്‌ സ്ഥിരീകരിച്ചത് മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

അതിനിടെ, യുവാവ് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയത് എന്ത്കൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം 21ന് വിദേശത്ത് നിന്നെത്തിയ യുവാവ് 27 നാണ് ചികിത്സ തേടിയത്. മസ്തിഷ്കജ്വരവും ക്ഷീണവും കാരണമാണ് ചികിത്സ തേടിയതെന്നാണ് വിശദീകരണം. മരണമടഞ്ഞ യുവാവിന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

യുവാവിന്‍റെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.